ന്യൂഡൽഹി: കൊവിഡ് എന്ന മഹാമാരി അധികനാൾ നിലനിൽക്കില്ലെന്ന് ഉപരാഷ്‌ട്രപതി വെങ്കയ്യ നായഡു. ഒരു കൊടുങ്കാറ്റിനും അധികനാൾ നിൽക്കാനാകില്ല അതുപോലെയാണ് കൊവിഡ് എന്ന മഹാമാരിയുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
കൊവിഡ് അധികനാൾ നിലനിൽക്കില്ലെന്ന് ഉപരാഷ്‌ട്രപതി
ഒരു കൊടുങ്കാറ്റിനും അധികനാൾ നിൽക്കാനാകില്ല, അതുപോലെയാണ് കൊവിഡ് എന്ന മഹാമാരിയുമെന്ന് ഉപരാഷ്ട്രപതി ഫേസ്ബുക്കിൽ കുറിച്ചു.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ നിന്ന് രാജ്യം “അൺലോക്ക്” ഘട്ടത്തിലേക്ക് കടക്കുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക്ഡൗൺ അവസാനിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തുവെന്ന് ഉപരാഷ്‌ട്രപതി കുറിച്ചു. സമ്പദ്‌വ്യവസ്ഥ ഉയർത്താൻ സർക്കാർ നിരന്തരമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ച് മാർഗനിർദ്ദേശങ്ങൾ പാലിച്ച് എല്ലാവരും സർക്കാറിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആരോഗ്യ പ്രതിസന്ധിക്കെതിരെ കൂട്ടായ പോരാട്ടമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ശക്തി ആത്മീയതയിലും ശാസ്‌ത്രത്തിലുമുള്ള വിശ്വാസമാണെന്ന് അദ്ദേഹം പറഞ്ഞു.
ഈ നിയന്ത്രിത ജീവിതശൈലി എത്രകാലം നിലനിൽക്കും, എപ്പോഴാണ് ഞങ്ങൾ സാധാരണ ജീവിതശൈലിയിലേക്ക് മടങ്ങുക? ”തുടങ്ങിയ ചോദ്യങ്ങൾക്ക് എളുപ്പമോ കൃത്യമോ ആയ ഉത്തരം നൽകാൻ കഴിയില്ലെന്നും ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. ഈ സമയത്ത് പരമ്പരാഗത ഭക്ഷണങ്ങളും, ഔഷധങ്ങളും കഴിച്ച് രോഗപ്രതിരോധ ശേഷി വർധിപ്പിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.