കേരളം

kerala

ETV Bharat / bharat

വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ - കതിർ ആനന്ദ്

ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്‍റെ ഓഫീസിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി എന്ന വാർത്തകൾക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.

പ്രതീകാത്മക ചിത്രം

By

Published : Apr 16, 2019, 10:56 AM IST

വെല്ലൂർ: തമിഴ്നാട്ടിലെ വെല്ലൂർ ലോക്സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് റദ്ദാക്കാൻ ഉത്തരവിറക്കിയിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വെല്ലൂർ മണ്ഡലത്തിലെ ഡിഎംകെ സ്ഥാനാർഥി കതിർ ആനന്ദിന്‍റെ ഓഫീസിൽ നിന്ന് കണക്കിൽ പെടാത്ത പണം കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി എന്ന വാർത്തകൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തെരഞ്ഞെടുപ്പ് റദ്ദാക്കിയിട്ടില്ലെന്ന് തെഞ്ഞെടുപ്പ് കമ്മീഷന്‍റെ വിശദീകരണം.

ഏപ്രിൽ 18നാണ് വെല്ലൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിഎംകെ നേതാവ് ദുരൈ മുരുകന്‍റെ മകനാണ് കതിർ ആനന്ദ്. കഴിഞ്ഞ മാസം ദുരൈ മുരുകന്‍റെ വീട്ടിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി കണക്കിൽ പെടാത്ത് 10.5 ലക്ഷം രൂപ കണ്ടെത്തിയിരുന്നു. കതിർ ആനന്ദിന്‍റെ ഉടമസ്ഥയിലുള്ള കിങ്സ്റ്റൺ എഞ്ചിനയിറിങ്ങ് കോളേജിലും ദുരൈ മുരുകൻ കോളേജിലും റെയ്ഡ നടത്തിയിരുന്നു.

ABOUT THE AUTHOR

...view details