ന്യൂഡൽഹി:ഇന്ത്യൻ ഭൂപ്രദേശത്തിന്‍റെ ഒരിഞ്ച് പോലും തൊടാൻ ആർക്കും കഴിയില്ലെന്ന പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ പരാമർശത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് പി. ചിദംബരം. സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ അനുസരിച്ച് ചൈനീസ് സൈന്യം ഇപ്പോഴും ഇന്ത്യൻ ഭാഗത്തെ യഥാർഥ നിയന്ത്രണ രേഖയിലുണ്ട്.
ചൈനീസ് ആക്രമണം; രാജ്‌നാഥ് സിംഗിനെ വിമർശിച്ച് പി. ചിദംബരം
സുരക്ഷാ ഏജൻസികളുടെ വിലയിരുത്തൽ അനുസരിച്ച് ചൈനീസ് സൈന്യം ഇപ്പോഴും ഇന്ത്യൻ ഭാഗത്തെ യഥാർഥ നിയന്ത്രണ രേഖയിലുണ്ടെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു.
'ഇന്ത്യയുടെ ഒരിഞ്ച് പോലും തൊടാൻ ആർക്കും കഴിയില്ല'; രാജ്‌നാഥ് സിംഗിന്‍റെ പരാമർശത്തെ വിമർശിച്ച് പി. ചിദംബരം
എൽഎസിയിൽ നിന്ന് 1.5 കിലോമീറ്റർ അകലത്തിൽ ചൈനീസ് സൈനികർ ഇപ്പോഴും ഉണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ നിഗമനം. മെയ് മാസത്തിൽ എൽഎസിയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരം ചൈനീസ് സൈനികർ നുഴഞ്ഞുകയറിയതായി ചിദംബരം ട്വിറ്ററിൽ കുറിച്ചു. ആരും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയിട്ടില്ല, ആർക്കും ഇന്ത്യയെ തൊടാൻ സാധിക്കില്ല എന്ന പരാമർശത്തിന് അർഥമില്ല. സർക്കാർ യാഥാർഥ്യത്തെ അംഗീകരിക്കാത്ത കാലത്തോളം, സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം വിമർശിച്ചു.