ഐടിബിപി സേനയിൽ ഇന്ന് പുതിയ കൊവിഡ് കേസുകളില്ല - ITBP COVID-19
ഒരു ഐടിബിപി ഉദ്യോഗസ്ഥൻ കൂടി രോഗമുക്തി നേടി. ഉദ്യോഗസ്ഥരിൽ 32 പേർ ചികിത്സയിൽ തുടരുന്നു
ന്യൂഡൽഹി: ഐടിബിപി സേനയിൽ നിന്നും പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഒരു ഉദ്യോഗസ്ഥൻ കൂടി രോഗമുക്തി നേടി. 32 ഐടിബിപി ഉദ്യോഗസ്ഥർ, ബിഎസ്‌എഫിൽ നിന്ന് മൂന്ന്, സിആർപിഎഫിൽ നിന്ന് 13, സിഐഎസ്‌എഫിൽ നിന്ന് രണ്ട്, എൻഡിആർഎഫിൽ നിന്ന് രണ്ട്, എസ്എസ്ബിയിൽ നിന്ന് നാല് പേർ എന്നിങ്ങനെ സിഎപിഎഫ് റഫറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു ഉദ്യോഗസ്ഥനെയും ഐടിബിപിയിൽ നിന്നുള്ള ഉദ്യോഗസ്ഥന്‍റെ നാല് ബന്ധുക്കളെയും, ബിഎസ്‌എഫിൽ നിന്നുള്ള രണ്ട് ഉദ്യോഗസ്ഥരുടെ ബന്ധുക്കളെയും സിഎപിഎഫ് റഫറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐടിബിപി ഉദ്യോഗസ്ഥരിൽ 32 പേർ ചികിത്സയിൽ തുടരുമ്പോൾ 164 പേർ രോഗമുക്തി നേടി. എല്ലാ കേസുകളും ഡൽഹിയിൽ നിന്നാണ് റിപ്പോർട്ട് ചെയ്‌തത്.