കേരളം

kerala

ETV Bharat / bharat

മഹാസഖ്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും: ശരദ്‌ പവാര്‍

സഖ്യസര്‍ക്കാര്‍ ആറുമാസം തികയ്‌ക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പ്രസ്‌താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പവാറിന്‍റെ പ്രതികരണം

മഹാസഖ്യം അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കും: ശരദ്‌ പവാര്‍

By

Published : Nov 15, 2019, 8:59 PM IST

മുംബൈ:മഹാരാഷ്‌ട്രയില്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ആഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ്‌ പവാര്‍. ഇടക്കാലത്ത് ഒരു തെരഞ്ഞെടുപ്പ് വരേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഖ്യസര്‍ക്കാര്‍ ആറുമാസം തികയ്‌ക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായി ദേവേന്ദ്ര ഫഡ്‌നാവിസ് കഴിഞ്ഞ ദിവസം പ്രസ്‌താവനയിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പവാറിന്‍റെ പ്രതികരണം.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി എന്‍സിപിയുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത ശരദ്‌ പവാര്‍ നിഷേധിച്ചു. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നത് ശിവസേനയുമായി മാത്രമാണ്. മറ്റുള്ള വാര്‍ത്തകളെല്ലാം തെറ്റാണ്. സഖ്യത്തിലെ മൂന്നാം കക്ഷി കോണ്‍ഗ്രസ് ആയിരിക്കും. മറ്റാരുമായും എന്‍സിപി സഹകരിക്കില്ലെന്നും പവാര്‍ വ്യക്‌തമാക്കി.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ രണ്ടര വര്‍ഷക്കാലം മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടതോടെയാണ് സേന - ബിജെപി സംഘര്‍ഷം ഉടലെടുത്തത്. മുഖ്യമന്ത്രിസ്ഥാനം നല്‍കാന്‍ കഴിയില്ലെന്ന് ബിജെപി വ്യക്‌തമാക്കിയതോടെ എന്‍സിപിയും, കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ശിവസേന തയാറാകുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ ആകെയുള്ള 288 സീറ്റുകളില്‍ ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 56 എണ്ണം സ്വന്തമാക്കിയിരുന്നു. പിന്നിലുള്ള എന്‍സിപി 54 സീറ്റുകളും, കോണ്‍ഗ്രസ് 44 സീറ്റുകളും നേടി.

ABOUT THE AUTHOR

...view details