ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങൾക്ക് ഡല്‍ഹി വേദിയാകില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് മത്സരങ്ങൾ മറ്റൊരു നഗരത്തിലേക്ക് മാറ്റിവെക്കാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. അതേസമയം ഇതുമായി ബന്ധപ്പെട്ട് ബിസിസിഐ ടീമുകളുമായി ചേര്‍ന്ന് കൂടുതല്‍ ചര്‍ച്ചകൾ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
ഐപിഎല്‍ മത്സരങ്ങൾക്ക് ഡല്‍ഹി വേദിയാകില്ല - ആരോഗ്യ മന്ത്രാലയം
കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ മത്സരങ്ങൾക്ക് ഡല്‍ഹി വേദിയാകില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ അറിയിച്ചത്
കൊവിഡ് 19 രോഗ വ്യാപനത്തെ തുടര്‍ന്ന് നിരവധി കായികമത്സരങ്ങൾ റദ്ദാക്കുകയും നീട്ടിവെക്കുകയും ചെയ്‌തിരുന്നു. കൂടാതെ ഏപ്രില്‍ 15 വരെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെക്കുകയും ചെയ്‌തു. ആരോഗ്യ മന്ത്രാലയത്തിന്‍റെ മാർഗനിർദേശങ്ങൾ പാലിക്കാൻ ബിസിസിഐ ഉൾപ്പെടെ എല്ലാ ദേശീയ കായിക ഫെഡറേഷനുകളോടും കായിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം വിസാ നിയന്ത്രണം കാരണം വിദേശ കളിക്കാരെ മത്സരങ്ങളില്‍ പങ്കെടുക്കിപ്പില്ലെന്നാണ് ഐപിഎല്ലിന്‍റെ ഭരണസമിതി വൃത്തങ്ങൾ നല്‍കുന്ന സൂചന.