കശ്‌മീരില്‍ ഭക്ഷ്യവസ്‌തുക്കള്‍ക്ക് ക്ഷാമമില്ല
ആവശ്യത്തിന് പച്ചക്കറികളും, പലവ്യഞ്ജനങ്ങളും മേഖലയിലെ മാര്‍ക്കറ്റുകളിലുള്ള സാഹചര്യത്തില്‍ ഭക്ഷ്യവസ്‌തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കില്ല
ശ്രീനഗര്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കശ്‌മീരിനെ അത് കാര്യമായി ബാധിച്ചിട്ടില്ല. ഭക്ഷണ സാധനങ്ങള്‍ കിട്ടാതാകുമെന്ന ആശങ്ക പല സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും കശ്‌മീരില്‍ അത്തരത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് താഴ്‌വരയിലെ കച്ചവടക്കാര്‍ പറയുന്നു. ആവശ്യത്തിന് പച്ചക്കറികളും, പലവ്യഞ്ജനങ്ങളും മേഖലയിലെ മാര്‍ക്കറ്റുകളിലുണ്ട്. അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ ഭക്ഷ്യവസ്‌തുക്കള്‍ക്ക് വിലക്കയറ്റമുണ്ടാകുമെന്ന ആശങ്കയും നാട്ടുകാര്‍ക്കില്ല. പഴയ വിലയ്‌ക്ക് തന്നെയാണ് ഇപ്പോഴും കച്ചവടം നടക്കുന്നതെന്ന് വ്യാപാരികളും, പ്രദേശവാസികളും ഒരു പോലെ പറയുന്നു. രാജ്യത്ത് ഭക്ഷ്യവസ്‌തുക്കള്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു.