ബെംഗളൂരു: സംസ്ഥാനത്ത് എല്ലാ ശനിയാഴ്‌ചയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്ന വിഷയത്തില്‍ അന്തിമതീരുമാനമായിട്ടില്ലെന്ന് ഉപമുഖ്യമന്ത്രി സി.എൻ അശ്വന്ത് നാരായണ്‍. കര്‍ണാടകയില്‍ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അതീവ ജാഗ്രതയിലാണെന്നും വേണ്ട സമയത്ത് കൃത്യമായ ഇടപെടലും തീരുമാനങ്ങളുണ്ടാകുമെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പുറമേ ജൂലൈ 5 മുതല്‍ ഓഗസ്‌റ്റ് 2 വരെയുള്ള അഞ്ച് ഞായറാഴ്‌ചകളില്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കര്‍ണാടകയിലെ ശനിയാഴ്‌ച ലോക്ക് ഡൗണില്‍ അന്തിമ തീരുമാനമായില്ല - ലോക്ക് ഡൗണ്
33,418 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 543 പേര്‍ മരിച്ചു.
കര്‍ണാടകയിലെ ശനിയാഴ്‌ച ലോക്ക് ഡൗണില്‍ അന്തിമ തീരുമാനമായില്ല
സമാന രീതിയിലുള്ള നിയന്ത്രണങ്ങള്‍ ശനിയാഴ്‌ചയും നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ജൂലൈ 10 വൈകുന്നേരം വരെയുള്ള കണക്ക് പ്രകാരം 33,418 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 543 പേര്‍ മരിച്ചു. 13,836 പേര്‍ രോഗമുക്തരായി. ബെംഗളൂരുവില്‍ 15,329 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.