പനാജി: ഗോവയിൽ കൊവിഡ് 19 സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പരിശോധിച്ചാൽ സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണങ്ങളും റിപ്പോർട്ട് ചെയ്‌തിട്ടില്ല.
ഗോവയിൽ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി - ഗോവസമൂഹവ്യാപനം ഇല്ല
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പരിശോധിച്ചാൽ സംസ്ഥാനത്ത് സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ്. വിദേശത്ത് നിന്ന് വന്ന ആറ് പേരുൾപ്പെടെ ഏഴ് പേർക്കാണ് ഗോവയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
ഗോവയിൽ സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് ഗോവ മുഖ്യമന്ത്രി
രോഗം സ്ഥിരീകരിച്ചവരിൽ ആറ് പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഒരാൾക്ക് സഹോദരനിലൂടെയാണ് രോഗം പകർന്നത്. സാമൂഹിക അകലം പാലിച്ചതുകൊണ്ടും ലോക് ഡൗൺ നടപ്പാക്കിയത് കൊണ്ടുമാണ് സമൂഹവ്യാപനം തടയാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രിൽ 14 വരെ കർശനമായ ലോക് ഡൗൺ തുടരും. തൊഴിലാളികൾക്കായി 116 ക്യാമ്പുകൾ സംസ്ഥാനത്ത് സ്ഥാപിച്ചു.