ന്യുഡല്‍ഹി : തിങ്കളാഴ്‌ച എഴുപത്തിനാലാമത്തെ പിറന്നാൾ ദിനം ആഘോഷിക്കുന്ന മുൻ ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് മകൻ കാര്‍ത്തി ചിദംബരത്തിന്‍റെ കത്ത്. നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ചുകൊണ്ടുമായിരുന്നു കത്ത്. "ഒരൻപത്തിയാറിഞ്ചിനും താങ്കളെ തടുക്കാൻ ആകില്ല" എന്നും കാര്‍ത്തി കത്തില്‍ കുറിച്ചിട്ടുണ്ട്.
പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാൾ - പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാൾ
ആശംസകൾ കൊണ്ട് തന്‍റെ ഉള്ളിലെ ഊര്‍ജം ഉയര്‍ന്നിട്ടുണ്ടെന്ന് പി ചിദംബരം. പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവര്‍ക്കും ചിദംബരം ട്വിറ്ററിലൂടെ നന്ദി അറിയിച്ചു.
പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാൾ
പിറന്നാൾ ആശംസകൾ അറിയിച്ച എല്ലാവര്‍ക്കും ചിദംബരം ട്വിറ്ററിലൂടെ നന്ദി അറിയിക്കുകയും ആശംസകൾ കൊണ്ട് തന്‍റെ ഉള്ളിലെ ഊര്‍ജം ഉയര്‍ന്നിട്ടുണ്ടെന്ന് പറയുകയും ചെയ്തു. തന്‍റെ അസാനിധ്യത്തില്‍ ട്വിറ്ററില്‍ മറുപടി നല്‍കണമെന്ന് കുടുംബാഗങ്ങളോട് താൻ പറഞ്ഞിരുന്നുവെന്നും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്.
TAGGED:
ചിദംബരം