പട്‌ന: കഴിഞ്ഞ 15 വർഷത്തിനുള്ളിൽ നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് തൊഴിൽ നൽകാനും വ്യവസായങ്ങൾ ആരംഭിക്കാനും കഴിയാത്തപ്പോൾ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദ്ദേഹം എന്തുചെയാനാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ്. തന്‍റെ അച്ഛനും മുൻ മുഖ്യമന്ത്രിയുമായിരുന്ന ലാലു യാദവിന്‍റെ കീഴിൽ ദരിദ്രർക്ക് കാര്യങ്ങൾ മികച്ചതായിരുന്നെന്നും തേജസ്വി യാദവ് പറഞ്ഞു. തൊഴിലാളികൾ അന്യസംസ്ഥാനങ്ങളിൽ കുടുങ്ങിയപ്പോൾ അദ്ദേഹത്തിന്‍റെ ഹെലികോപ്‌റ്റർ എവിടെയായിരുന്നെന്നും അന്ന് അന്യനാടുകളിൽ കുടുങ്ങിയവരോട് എവിടെയാണോ അവിടെ തന്നെ തുടരാനുമല്ലെ മുഖ്യമന്ത്രി പറഞ്ഞതെന്നും യാദവ് ചോദിച്ചു.
ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്
ബിഹാർ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തിയതികളിലും വോട്ടെണ്ണൽ നവംബർ 10നും നടക്കും.
ബിഹാർ തെരഞ്ഞെടുപ്പ് പ്രചാരണം; നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ച് തേജസ്വി യാദവ്
ബിഹാർ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി ഒക്ടോബർ 28, നവംബർ 3, നവംബർ 7 എന്നീ തിയതികളിലും വോട്ടെണ്ണൽ നവംബർ 10നും നടക്കും.