കേരളം

kerala

ETV Bharat / bharat

ജോലി നഷ്ടപ്പെട്ടവർക്ക് പുതിയ തൊഴിലിടം സൃഷ്ടിച്ച് നീതി ആയോഗ് - ന്യൂഡൽഹി

ലോക്ക് ഡൗൺ കാലയളവിൽ ധാരാളം കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ടിരുന്നു

Niti Aayog forms panel business news NITI Aayog job platform for migrant labours ന്യൂഡൽഹി കുടിയേറ്റ തൊഴിലാളി
ജോലി നൽഷപ്പെട്ടവർക്ക് കരുത്ത് പകരാൻ തൊഴിലിടം സൃഷ്ടിച്ച് സർക്കാർ തിങ്ക് ടാങ്ക് നീതി ആയോഗ്

By

Published : Jun 20, 2020, 4:46 PM IST

ന്യൂഡൽഹി: ജോലി നഷ്ടപ്പെട്ട കുടിയേറ്റ തൊഴിലാളികൾക്കായി പുതിയ തൊഴിലിടം വികസിപ്പിക്കുന്നതിനായി ഗൂഗിൾ, മൈക്രോസോഫ്റ്റ്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്പനികളിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന പാനൽ സർക്കാർ തിങ്ക് ടാങ്ക് നീതി ആയോഗിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ചു.

ലോക്ക് ഡൗൺ കാലയളവിൽ ധാരാളം കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെട്ട സമയത്താണ് ഈ നീക്കം. ബ്ലൂ കോളർ തൊഴിലാളികൾക്ക് അവരുടെ സ്വന്തം ഭാഷയിലും സ്ഥലത്തും തൊഴിലവസരങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന ഒരു തൊഴിലിടം വികസിപ്പിക്കുകയാണ് ഇതിന്‍റെ ലക്ഷ്യമെന്ന് വ്യവസായ വൃത്തങ്ങൾ പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ് തുടങ്ങിയ നവയുഗ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തൊഴിലന്വേഷകർ, തൊഴിലുടമകൾ, സർക്കാർ ഏജൻസികൾ, നൈപുണ്യ കേന്ദ്രങ്ങൾ, ബാഹ്യ പങ്കാളികൾ എന്നിവരെ ഈ തൊഴിലിടം ബന്ധിപ്പിക്കും.

റിലയൻസ് ഇൻഡസ്ട്രീസ് പ്രസിഡന്‍റ് കിരൺ തോമസ്, മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്‍റ് അനന്ത് മഹേശ്വരി, ടെക് മഹീന്ദ്ര എംഡി സിഇഒ സി പി ഗുർണാനി, ഗൂഗിൾ ഇന്ത്യ കൺട്രി മാനേജർ വൈസ് പ്രസിഡന്‍റ് സഞ്ജയ് ഗുപ്ത, ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റാൽ എന്നിവരടങ്ങുന്നതാണ് തൊഴിലിടം.

കൊവിഡ് തുടർച്ചയായി തടസങ്ങളും ലോക്ക് ഡൗണുകളും സൃഷ്ടിക്കുന്നത് സമ്പദ്‌വ്യവസ്ഥയെ സ്തംഭിപ്പിച്ചു. ലക്ഷക്കണക്കിന് ബ്ലൂ കോളർ തൊഴിലാളികൾക്കും കുടിയേറ്റ തൊഴിലാളിൾക്കും ജോലി നഷ്ടപ്പെട്ടു. അവർ സ്വന്തം നാടുകളിലേക്ക് മടങ്ങുകയും ചെയ്തു. ഈ തൊഴിലിടം ജോലി നഷ്ടപ്പെട്ടവർക്ക് സാങ്കേതികവിദ്യ അടിസ്ഥാനമാക്കി അവർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുമന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. കണക്കുകളനുസരിച്ച് അസംഘടിത മേഖലയിൽ ഇന്ത്യയുടെ ജിഡിപിയുടെ 30 ശതമാനം വരുന്ന 40 കോടിയിലധികം തൊഴിലാളികളികളുണ്ട് . ഇവരിൽ 60 ശതമാനവും അർദ്ധ നൈപുണ്യമുള്ളവരോ അവിദഗ്ദ്ധരോ ആണ്. തൊഴിലാളികൾക്ക് ജോലി കണ്ടെത്താനും ആവശ്യമായ കഴിവുകൾ നേടാനും പ്രാദേശിക ഭാഷയിൽ പരിശീലനം ചെയ്യാനും അവസരം നൽകിക്കൊണ്ട് ഈ തൊഴിലിടം സാങ്കേതിക വിദ്യയിലൂടെ പ്രവർത്തിക്കുന്നു.

ഇങ്ങനെ ചെയ്യുന്നതിലൂടെ തൊഴിൽ ദാതാക്കൾക്ക് തൊഴിലുകൾ, തൊഴിലാളി ആവശ്യകതകൾ, സ്ഥാനം അടിസ്ഥാനമാക്കിയുള്ള തിരയലുകൾ, മതിയായ റഫറൻസ് പരിശോധനകൾ എന്നിവ വഴി തൊഴിലാളിയെ കണ്ടെത്താനുള്ള അവസരം ഒരുക്കുന്നു. ഫീച്ചർ ഫോണുകൾ വഴി ഉപയോഗികുന്ന ലൊക്കേഷൻ അധിഷ്ഠിത ജോലികൾ, നൈപുണ്യ വികസന വിടവുകൾ എന്നിവ തിരിച്ചറിയാനും സഹായിക്കുന്ന ഒരു ബഹുഭാഷാ ആപ്ലിക്കേഷൻ ഈ തൊഴിലിടം ഒരുങ്ങുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ABOUT THE AUTHOR

...view details