കേരളം

kerala

ETV Bharat / bharat

നിര്‍ഭയ കേസ്: ദയാഹര്‍ജി തള്ളിയതിനെതിരെ മുകേഷ് കുമാര്‍ സുപ്രീംകോടതിയില്‍

പ്രതികളായ വിനയ് ശർമ, അക്ഷയ് കുമാർ സിംഗ്, മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്‌ത എന്നിവരെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റും

Nirbhaya convict  Nirbhaya Case  Delhi gang rape  Mercy plea rejection  Supreme Court  Nirbhaya case updates  Nirbhaya convict moves SC  Mukesh Singh  നിര്‍ഭയ കേസ് സുപ്രീംകോടതി  നിര്‍ഭയ കേസ് പ്രതി മുകേഷ് കുമാര്‍ സിഹ്  നിര്‍ഭയ കേസ് ദയാഹര്‍ജി  നിര്‍ഭയക്കേസ് ദയാഹര്‍ജി സുപ്രീംകോടതി
നിര്‍ഭയ

By

Published : Jan 25, 2020, 5:05 PM IST

ന്യൂഡല്‍ഹി:രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസിലെ പ്രതികളില്‍ ഒരാളായ മുകേഷ് കുമാര്‍ സിങ് സുപ്രീംകോടതിയെ സമീപിച്ചു. ഈ മാസം 17നാണ് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ദയാഹര്‍ജി തള്ളിയത്. ഇതിന് പിന്നാലെ കേസിലെ പ്രതികളായ വിനയ് ശർമ (26), അക്ഷയ് കുമാർ സിംഗ് (31), മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25) എന്നിവര്‍ക്കെതിരെ ഡല്‍ഹി കോടതി പുതിയ മരണ വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. തീഹാര്‍ ജയിലിലല്‍ കഴിയുന്ന പ്രതികളെ ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് തൂക്കിലേറ്റാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഇതിനിടെ അന്ത്യാഭിലാഷം ആരാഞ്ഞ് ജയില്‍ അധികൃതര്‍ അയച്ച നോട്ടീസിന് പ്രതികള്‍ മറുപടി നല്‍കിയില്ല. നാലുപേരും ജയിലില്‍ ഇരുപത്തി നാല് മണിക്കൂർ നിരീക്ഷണത്തിലാണ്.

ABOUT THE AUTHOR

...view details