ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നാല് പ്രതികളിലൊരാളായ അക്ഷയ് സിങ്ങിന്‍റെ ഭാര്യ പട്യാല ഹൗസ് കോടതി വളപ്പില്‍ ബോധരഹിതനായി. തനിക്ക് നീതി വേണമെന്നും ഭർത്താവിനൊപ്പം തന്നെയും മകനെയും തൂക്കിലേറ്റണമെന്നും അവർ പറഞ്ഞു. നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ഏഴു വർഷമായി ഞങ്ങൾ എല്ലാ ദിവസവും ഞങ്ങൾ കൊല്ലപ്പെടുകയാണെന്ന് അവർ പറഞ്ഞു.
നിർഭയ കേസ് പ്രതിയുടെ ഭാര്യ കോടതി വളപ്പില്‍ ബോധരഹിതനായി - പട്യാല ഹൗസ് കോടതി
തനിക്ക് നീതി വേണമെന്നും ഭർത്താവിനൊപ്പം തന്നെയും മകനെയും തൂക്കിലേറ്റണമെന്നും പ്രതിയുടെ ഭാര്യ
നിർഭയ കേസ്
അതേസമയം പ്രതികൾ നീതി അർഹിക്കുന്നില്ലെന്നായിരുന്നു വാദിഭാഗം അഭിഭാഷകന്‍റെ മറുപടി. പ്രതികളായ മുകേഷ് സിങ്(32), പവൻ ഗുപ്ത(25), വിനയ് ശർമ(26), അക്ഷയ് (31) എന്നിവർക്ക് വിചാരണക്കോടതി മാർച്ച് 20 ന് പുലർച്ചെ 5.30നാണ് മരണ വാറണ്ട് നടപ്പിലാക്കുന്നത്.