നിർഭയ കേസ്: പവന്‍ കുമാറിന്‍റെ തിരുത്തല്‍ ഹര്‍ജി തള്ളി സുപ്രീം കോടതി
പവൻ ഗുപ്ത നൽകിയ തിരുത്തല്‍ ഹർജി സുപ്രീം കോടതി തള്ളി. വധശിക്ഷ മാർച്ച് 20 ന് പുലർച്ചെ 5.30 ന് നടപ്പാക്കും.
ന്യൂഡല്‍ഹി: നിർഭയ കൂട്ടബലാത്സംഗ, കൊലപാതകക്കേസിൽ വധശിക്ഷ വിധിച്ച നാല് പ്രതികളിൽ ഒരാളായ പവൻ ഗുപ്ത നൽകിയ തിരുത്തല്‍ ഹർജി സുപ്രീം കോടതി തള്ളി. 2012 ഡിസംബർ 16 ന് രാത്രി കുറ്റ കൃത്യം നടന്ന സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് കാണിച്ച് വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മുകേഷ് സിംങ് സമര്‍പ്പിച്ച ഹര്‍ജി വിചാരണ കോടതി തള്ളിയിരുന്നു. വിചാരണക്കോടതി പാസാക്കിയ 2020 മാർച്ച് 17 ലെ വിശദവും യുക്തിസഹവുമായ ഉത്തരവിൽ ഇടപെടുന്നതില്‍ അടിസ്ഥാനമില്ലെന്ന് ജസ്റ്റിസ് ബ്രിജേഷ് സേതി പറഞ്ഞു. മുകേഷ് കുമാർ സിംഗ്, പവൻ ഗുപ്ത, വിനയ് കുമാർ ശർമ, അക്ഷയ് കുമാർ എന്നീ നാല് പ്രതികളുടെ വധശിക്ഷ മാർച്ച് 20 ന് പുലർച്ചെ 5.30 ന് നടപ്പാക്കും.