നിർഭയ കേസ്; മുകേഷ് കുമാർ സിങ് സുപ്രീം കോടതിയെ സമീപിച്ചു - നിർഭയ കേസ്
മുകേഷ് കുമാർ സമർപ്പിച്ച ദയാ ഹർജി പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ജനുവരി 17ന് തള്ളിയിരുന്നു
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതിയായ മുകേഷ് കുമാർ സിങ് സുപ്രീംകോടതിയെ സമീപിച്ചു. മുകേഷ് കുമാർ സമർപ്പിച്ച ദയാ ഹർജി പ്രസിഡന്‍റ് രാം നാഥ് കോവിന്ദ് ജനുവരി 17ന് തള്ളിയിരുന്നു . ഇതേതുടർന്നാണ് ഇയാൾ സുപ്രീം കോടതിയെ സമീപിച്ചത്. വധശിക്ഷയ്ക്കെതിരെ മുകേഷ് കുമാർ സിങ് സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീം കോടതി നേരത്തെ തള്ളിയിരുന്നു. കേസിലെ പ്രതികളുടെ വധശിക്ഷ ഫെബ്രുവരി ഒന്നിന് രാവിലെ ആറ് മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികൾ സമർപ്പിച്ച തിരുത്തൽ ഹർജികളും സുപ്രീം കോടതി തള്ളിയിരുന്നു.