ശ്രീനഗർ : ദക്ഷിണ കശ്മീരിലെ ഷോപിയാനിൽ തീവ്രവാദികളായ ഫറൂഖ് അഹമ്മദ് തോക്കർ, ഹിസ്ബുൾ തീവ്രവാദി ഒമർ ധോബി എന്നിവരുടെ വസതികളിൽ എൻഐഎയും ജമ്മു കശ്മീർ പൊലീസും തെരച്ചിൽ നടത്തി. സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി എസ്‌പി ദേവീന്ദര്‍ സിംഗിന്‍റെ കുടുംബവീട്ടിലും തെരച്ചില്‍ നടത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഷോപിയാനിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ എന്‍ഐഎ തെരച്ചില്‍ നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് എഎസ്‌പി ഷോപിയന്‍ സന്ദീപ് ചൗധരി പറഞ്ഞു.
കശ്മീരില്‍ തീവ്രവാദികളുടെ വീടുകളില്‍ എന്‍ഐഎ റെയ്‌ഡ് - ഷോപിയാന്‍
സസ്‌പെന്‍ഷനിലായ ഡെപ്യൂട്ടി എസ്‌പി ദേവീന്ദര്‍ സിംഗിന്‍റെ കുടുംബവീട്ടിലും തെരച്ചില്‍ നടത്തിയെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. ഷോപിയാനിലെ ഐപിഎസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ എന്‍ഐഎ തെരച്ചില്‍ നടത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് എഎസ്‌പി ഷോപിയന്‍ സന്ദീപ് ചൗധരി പറഞ്ഞു.
ഹിസ്ബ് തീവ്രവാദികളായ നവീദ് ബാബു, റാഫി അഹമ്മദ്, നിയമ വിദ്യാര്‍ഥി ഇർഫാൻ അഹമ്മദ് എന്നിവരുടെ വീടുകളിലും റെയ്‌ഡ് നടന്നു. ദേവീന്ദര്‍ സിംഗിനെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തിന്‍റെ ഭാഗമായി 20 അംഗ എന്‍ഐഎ സംഘം ശനിയാഴ്ചയാണ് കശ്മീരിലെത്തിയത്. തുടര്‍ന്ന് അനന്ത്നാഗില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ട്രാന്‍സിറ്റ് റിമാന്‍ഡ് ലഭിച്ചതിന് ശേഷം എന്‍ഐഎ സംഘം ദേവീന്ദര്‍ സിംഗിനെ ജമ്മുവില്‍ ചോദ്യം ചെയ്യുകയാണ്. ജമ്മുകശ്മീര്‍ പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്. ദേവീന്ദര്‍ സിംഗിന്‍റെ അറസ്റ്റിന് ശേഷം ശ്രീനഗറിലെ വീടുകളില്‍ ജമ്മുകശ്മീര്‍ പൊലീസ് നിരവധി തവണ റെയ്‌ഡ് നടത്തിയിരുന്നു.