കള്ളനോട്ട് മോഷ്‌ടിച്ച എൻഐഎ കോണ്‍സ്റ്റബിളും കാന്‍റീന്‍ ജീവനക്കാരനും പിടിയില്‍ - fake currency
ദേശീയ അന്വേഷണ ഏജൻസിയുടെ സ്ട്രോങ് റൂമിലെ എസിയുടെ വെന്‍റിലേറ്റര്‍ വഴി കയറിയാണ് മോഷണം നടന്നിരിക്കുന്നത്. യഥാര്‍ഥ നോട്ടുകളാണെന്ന് തെറ്റിദ്ധരിച്ചാണ് മോഷണം നടത്തിയത്.
ന്യൂ ഡൽഹി: എന്‍ഐഎയുടെ (ദേശീയ അന്വേഷണ ഏജന്‍സി) സ്ട്രോങ് റൂമില്‍ നിന്നും മോഷ്‌ടിച്ച ഒന്നരക്കോടി രൂപയുടെ കള്ളനോട്ടുമായി എൻഐഎ പൊലീസ് കോണ്‍സ്റ്റബിളും കാന്‍റീന്‍ ജീവനക്കാരനും പിടിയില്‍.
കഴിഞ്ഞ മെയ് മാസം ഗുരുഗ്രാമില്‍ നിന്നും പിടിച്ചെടുത്ത കള്ളനോട്ടുകള്‍ ഏജന്‍സിയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്നു. ഇതാണ് മോഷ്ടിച്ചത്.
സ്ട്രോങ് റൂമിലെ എസി വെന്‍റിലേറ്റര്‍ വഴി കയറിയാണ് മോഷണം നടന്നിരിക്കുന്നത്. യഥാര്‍ഥ നോട്ടുകളാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികള്‍ മോഷണം നടത്തിയത്.
സിസിടിവി ക്യാമറ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഡല്‍ഹി പൊലീസ് എഫ്ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.