കേരളം

kerala

ETV Bharat / bharat

ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയം: രണ്ടുപേർ അറസ്റ്റിൽ - അൻസറുല്ല

അൻസറുല്ല ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് എൻ‌ഐ‌എ.

അൻസറുല്ലയുമായി ബന്ധമുണ്ടെന്ന് സംശയം : രണ്ടുപേർ അറസ്റ്റിൽ

By

Published : Jul 14, 2019, 4:24 PM IST

ന്യൂഡൽഹി: ഭീകരവാദ സംഘടനയുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന രണ്ട് പേരെ എൻഐഎ അറസ്റ്റ് ചെയ്‌തു. തമിഴ്‌നാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഹസൻ അലി, ഹരീഷ് മുഹമ്മദ് എന്നിവരെ എൻഐഎ അറസ്റ്റ് ചെയ്യുകയായിരുന്നു. നാഗപട്ടണം സ്വദേശികളെയാണ് കസ്റ്റഡിയിൽ എടുത്തത്. രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി ആരോപിക്കപ്പെടുന്ന സംഘടനയാണ് അന്‍സറുല്ല. ഈ സംഘടനയുമായി കസ്റ്റഡിയിലുള്ളവര്‍ക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്ത്യയിൽ ശരീഅത്ത് ഭരണം കൊണ്ടുവരുന്നതിനായി ഭീകരപ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുന്നുവെന്ന് എൻ‌ഐ‌എ പറയുന്ന അൻസറുല്ലയുടെ മറ്റ് സ്ഥാപനങ്ങളിലും എൻ‌ഐ‌എ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നു. ചെന്നൈ നിവാസിയായ സയ്യിദ് മുഹമ്മദ് ബുഖാരി ,നാഗപട്ടണം സ്വദേശിയായ ഹസൻ അലി യൂനുസ് മരിക്കർ, നാഗപട്ടണം സ്വദേശിയായ മുഹമ്മദ് യൂസുഫുദീൻ ഹരീഷ് മുഹമ്മദ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്‌തു. ഇതിൽ ഹസ്സൻ അലി, ഹരീഷ് മുഹമ്മദ് എന്നിവരെ അറസ്റ്റ് ചെയ്‌തു. അറസ്റ്റിലായ പ്രതികളും മറ്റ് സഹപ്രവർത്തകരും ഇന്ത്യയ്ക്കകത്തും പുറത്തും അൻസറുല്ല എന്ന തീവ്രവാദ സംടന രൂപീകരിച്ച് ഇന്ത്യൻ സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ഗൂഢാലോചന നടത്തുന്നുണ്ടെന്നും എൻ‌ഐ‌എ വ്യക്തമാക്കി.

ABOUT THE AUTHOR

...view details