ശ്രീനഗര്‍:തീവ്രവാദ ബന്ധം കണ്ടെത്തിയതോടെ അറസ്റ്റിലായ ഡിവൈ എസ്.പി ദേവേന്ദ്ര സിംഗിന്‍റെ കേസ് അന്വേഷണത്തില്‍ പുതിയ വഴിത്തിരിവ്. കേസ് അന്വേഷണത്തിനിടെ തീവ്രവാദികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത താരിഖ് അഹമ്മദ് മിറിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു. കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീവ്രവാദികള്‍ക്ക് മിര്‍ സഹായം ചെയ്ത് നല്‍കിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ദേവേന്ദ്ര സിംഗ് കേസില്‍ ഒരാളെ കൂടി എന്‍.ഐ.എ അറസ്റ്റ് ചെയ്തു
കേസ് അന്വേഷണത്തിനിടെ തീവ്രവാദികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുത്ത താരിഖ് അഹമ്മദ് മിറിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
ഇയാള്‍ക്ക് ദേവേന്ദ്ര സിംഗുമായി അടുത്ത ബന്ധം ഉണ്ടായിരുന്നു. മറ്റ് ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥനുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും എന്‍.ഐ.എ വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. രണ്ട് തീവ്രവാദികള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന സിംഗിനെ ജനുവരിയിലാണ് ദേശീയ ഹൈവേയില്‍ അറസ്റ്റ് ചെയ്തത്.
ജമ്മു പൊലീസ് കേസ് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. ജമ്മുവിലെത്തിയ രണ്ട് തീവ്രവാദികള്‍ പാകിസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. ശ്രീനഗറിലെ ആന്‍റി ഹൈജാക്കിങ് വിങ്ങിലെ ഉദ്യോഗസ്ഥനായിരുന്നു സിംഗ്.