ബെംഗളൂരു:ബെംഗളൂരു കലാപത്തിൽ ഗൂഢാലോചന നടത്തിയ മുഖ്യ പ്രതി പിടിയിൽ. സയ്യിദ് സാദിഖ് അലിയാണ് (44) പിടിയിലായത്. കലാപവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ 30 സ്ഥലങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്‌ഡിലാണ് ഇയാളെ പിടികൂടിയത്. കലാപമുണ്ടായത് മുതൽ സാദിഖ് അലി ഒളിവിലായിരുന്നു. കലാപവുമായി ബന്ധപ്പെട്ട് 400 ഓളം പേരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു.
ബെംഗളൂരു കലാപം; ഗൂഢാലോചന നടത്തിയ മുഖ്യ പ്രതി പിടിയിൽ - സാദ്ദിഖ് അലി
കലാപവുമായി ബന്ധപ്പെട്ട് ബംഗളൂരുവിലെ 30 സ്ഥലങ്ങളിൽ എൻ.ഐ.എ നടത്തിയ റെയ്‌ഡിലാണ് മുഖ്യ പ്രതി സയ്യിദ് സാദിഖ് അലിയെ പിടികൂടിയത്. കലാപമുണ്ടായത് മുതൽ സാദ്ദിഖ് അലി ഒളിവിലായിരുന്നു.
ബെംഗളൂരു കലാപം; ഗൂഢാലോചന നടത്തിയ മുഖ്യ പ്രതി പിടിയിൽ
ഓഗസ്റ്റ് 11നാണ് ഡി.ജെ ഹള്ളി, കെ.ജി ഹള്ളി പ്രദേശങ്ങളിൽ ആക്രമണം നടന്നത്. മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പേരിലാണ് കലാപം നടന്നത്. കലാപമുണ്ടായത് മുതൽ സാദിഖ് അലി ഒളിവിലായിരുന്നു. റെയ്‌ഡിനിടെ എയർഗൺ, പെല്ലെറ്റുകൾ, മാരകായുധങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ചില ഡിജിറ്റൽ ഉപകരണങ്ങൾ, എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ എന്നിവയുമായി ബന്ധപ്പെട്ട ചില രേഖകളും കണ്ടെടുത്തു.