ന്യൂഡൽഹി: ബംഗ്ളാദേശിൽ നിന്നും കള്ളനോട്ട് അച്ചടിച്ച് കർണാടകയില്‍വിതരണം ചെയ്ത കേസിൽ ഒരാൾ പിടിയിൽ. ബംഗാളിലെ മാൽഡ സ്വദേശി സാബിറുദ്ദീനെയാണ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തത്.
കള്ളനോട്ട് വിതരണം ചെയ്ത കേസിൽ ഒരാൾ പിടിയിൽ - bengaluru
കള്ളനോട്ട് ബംഗ്ളാദേശിൽ നിന്നും ബംഗാൾ വഴി കർണാടകയിൽ വിതരണം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ
ഇയാളെ മാൽഡ സിജെഎം കോടതി നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ ബെഗളൂവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാക്കുമെന്നും ഇയാളിൽ നിന്നും ഒരു മൊബൈലും ഡോക്യുമെന്‍റുകളും കണ്ടെടുത്തതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
കള്ളനോട്ട് ബംഗ്ളാദേശിൽ നിന്നും ബംഗാൾ വഴി കർണാടകയിൽ വിതരണം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. സംഭവത്തിൽ എംജി രാജു, ഗംഗാധർ കോൽക്കർ, സാജാദ് അലി, വനിതാ എന്നിവരിൽ നിന്നും 6,84,000 രൂപയാണ് പിടികൂടിയത്. കഴിഞ്ഞ നവംബറിൽ എൻഐഎ ഹൈദരാബാദ് സ്വദേശികളായ നാല് പ്രതികൾക്കെതിരെ ചാർജ് ഷീറ്റ് ഫയൽ ചെയ്തിരുന്നു.