ന്യൂഡൽഹി: അമിതയളവിൽ പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിന് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആമസോൺ, ഫ്ലിപ്കാർട്ട് എന്നിവയ്‌ക്കെതിരെ പാരിസ്ഥിതിക ഓഡിറ്റിന് ഉത്തരവിടുന്നത് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന് (സിപിസിബി) പരിഗണിക്കാമെന്നും പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചതിന് നഷ്ടപരിഹാരം വിലയിരുത്തി വീണ്ടെടുക്കാമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ. ചെയർപേഴ്‌സൺ ആദർശ് കുമാർ ഗോയലിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും അടുത്ത വാദം കേൾക്കുന്ന ഒക്ടോബർ 14ന് മുമ്പായി റിപ്പോർട്ട് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അമിത പ്ലാസ്റ്റിക്; ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരെ നടപടി
പരിസ്ഥിതി മാനദണ്ഡങ്ങൾ ലംഘിച്ചതിന് നഷ്ടപരിഹാരം വിലയിരുത്തി വീണ്ടെടുക്കാമെന്നും ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം.
പ്ലാസ്റ്റിക് മാലിന്യ നിർമാർജന ചട്ടങ്ങൾ, 2016 പ്രകാരം 'എക്സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്പോൺസിബിലിറ്റി' നടപ്പാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അമിതമായ പ്ലാസ്റ്റിക് പാക്കേജിങ്ങ് വസ്തുക്കൾ ഉപയോഗിക്കുന്നതായി കാണിച്ച് ആമസോണിനും ഫ്ലിപ്കാർട്ടിനുമെതിരായി നിരവധി പൊതുതാൽപര്യ ഹർജി സർപ്പിക്കപ്പെട്ടിരുന്നു. മലിനീകരണ തത്വം നടപ്പാക്കുന്നത് ഉൾപ്പെടെയുള്ള നിർബന്ധിത നടപടികൾ സ്റ്റാറ്റ്യൂട്ടറി റെഗുലേറ്റർമാർ എടുക്കുന്നില്ലെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സി.പി.സി.ബിക്ക് നിർദേശം നൽകി.