- തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗൺ ഇളവുകൾ പ്രാബല്യത്തില്‍ . അവശ്യ സാധനങ്ങൾ പോയി വാങ്ങാനും ഓൺലൈൻ ഭക്ഷണവിതരണത്തിനും അനുമതി. പലചരക്ക്, പച്ചക്കറി കടകള്‍ രാവിലെ ഏഴ് മുതല്‍ 11 വരെ തുറക്കും.
- കെ.ആർ. ഗൗരിയമ്മക്ക് ഇന്ന് 102ാം പിറന്നാൾ. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ പിറന്നാൽ ആഘോഷങ്ങളില്ല. 1919 ജൂലൈ 17ന് മിഥുനമാസത്തിലെ തിരുവോണം നക്ഷത്രത്തിൽ ചേർത്തല താലൂക്കിലെ അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ.എ. രാമന്റെയും പാർവതിയമ്മയുടെയും പത്തുമക്കളിൽ ഏഴാമതായിട്ടായിരുന്നു ജനനം.
- എസ്‌എസ്‌എൽസി ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്കുമുള്ള അപേക്ഷകൾ ഇന്നുകൂടി അയക്കാം.
- മഹേന്ദ്ര സിംഗ് ധോണിയുടെ ജന്മദിനം ഇന്ന്. മുപ്പത്തിയൊൻപതാമത് ജൻമദിനമാണ് ആഘോഷിക്കുന്നത്.
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി ഇന്ന് ന്യൂകാസല്‍ യുണൈറ്റഡിനെ നേരിടും. മത്സരത്തില്‍ ജയിച്ചാല്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലക്ഷ്യമിടുന്ന ചെല്‍സിക്ക് പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാം. ലീഗിലെ മറ്റൊരു മത്സരത്തില്‍ വാറ്റ്ഫോര്ഡും നോര്‍വിച്ച് സിറ്റിയും ഏറ്റുമുട്ടും. ഇരു മത്സരങ്ങളും രാത്രി 10.30 നാണ്.
- സീരിഎയില്‍ ലാസിയോ ഇന്ന് ലെച്ചെയെ നേരിടും. മത്സരം രാത്രി 11 മണിക്ക്. യുവന്‍റസുമായി കിരീട പോരാട്ടം നടത്തുന്ന ലാസിയോക്ക് ജയം അനിവാര്യം.
- എറണാകുളം ചമ്പക്കര മാർക്കറ്റ് ഇന്ന് തുറക്കും. കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചാണ് പ്രവർത്തനം. പുലർച്ചെ രണ്ട് മുതൽ ആറ് മണി വരെ മൊത്തക്കച്ചവടക്കാർക്ക് മാത്രമാകും പ്രവേശനം. ആറ് മണി മുതൽ ഒൻപത് വരെ ചില്ലറകച്ചവടം നടത്താം.
- അസമിലെ ഗൂവാഹത്തിയിൽ ഇന്ന് മുതൽ വീടുകൾ തോറുമുള്ള കൊവിഡ് പരിശോധന ആരംഭിക്കും.
ഇന്നത്തെ പ്രധാന വാർത്തകൾ