രാജ്യം പൊതുതെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിലാണ്. 91 ലോക്സഭാ മണ്ഡലങ്ങളിലായി 14 കോടി ആളുകളാണ് ആദ്യ ഘട്ടത്തിൽ വിധിയെഴുതുന്നത്. വിവിധ പാർട്ടികളിൽ നിന്നും ആദ്യ ഘട്ടത്തിൽ മത്സരരംഗത്തുളള പ്രധാന നേതാക്കള്‍ ഇവരാണ്
നിധിൻ ഗഡ്കരി
ബിജെപി സർക്കാരിൽ കേന്ദ്രമന്ത്രിയായ നിധിൻ ഗഡ്ക്കരി മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നാണ് മത്സരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ നാനാ പട്ടോളാണ് എതിരാളി. മുൻ ബിജെപി നേതാവായിരുന്ന നാനാപട്ടോള്‍ 2017 ലാണ് കോണ്‍ഗ്രസിൽ ചേരുന്നത്. കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായാണ് നാഗ്പൂർ മണ്ഡലം അറിയപ്പെടുന്നത്. മണ്ഡല ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് ഇവിടെ ബിജെപി ജയം കണ്ടത്. 2014 ൽ 54 ശതമാനം വോട്ട് നേടിയായിരുന്നു ഗഡ്ക്കരിയുടെ ജയം
കിരണ്‍റിജു- നബാം തൂക്കി
വടക്ക്- കിഴക്കൻ സംസ്ഥാനങ്ങളിലെ ബിജെപി മുഖമായ കിരണ്‍ റിജു ശക്തമായ മത്സരമാണ് അരുണാചൽ വെസ്റ്റ് മണ്ഡലത്തില്‍ നേരിടുന്നത്. നാഷണൽ പീപ്പിള്‍ പാർട്ടി നേതാവ് ഖയോദ അപിക്കും, കോണ്‍ഗ്രസിനായി മുൻ അരുണാചൽ മുഖ്യമന്ത്രി നബാം തൂക്കിയും മത്സര രംഗത്തുണ്ട്. ലോക്സഭയിലേക്ക് സംസ്ഥാനത്ത് നിന്ന് ആദ്യമായി ഒരു പാർട്ടി ടിക്കറ്റിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥി ജരുജു എതേയുടെ സാന്നിധ്യവും മണ്ഡലത്തെ ശ്രദ്ധേയമാക്കുന്നു. ജനതാദള്‍ യുണൈറ്റഡാണ് ജരുജു എതേയെ മത്സരത്തിനിറക്കിയിരിക്കുന്നത്.
സത്യപാൽ സിംഗ്- ജയന്ത് ചൗദരി