ഭിന്നലിംഗക്കാര്‍ കയ്യിലെടുത്ത് നൃത്തം ചെയ്തു; പശ്ചിമ ബംഗാളില്‍ നവജാതശിശു മരിച്ചു - പശ്ചിമ ബംഗാളില്‍ നവജാത ശിശു മരിച്ചു
വീട്ടിലെത്തിയ ഇവര്‍ കുടുംബത്തോട് 11,000 രൂപ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ മാതാവിന്‍റെ മടിയില്‍ കിടന്നിരുന്ന കുട്ടിയെ എടുക്കുകയും നൃത്തം ചെയ്യുകയുമായിരുന്നു
ഹര്‍ഗ്രാം/പശ്ചിമ ബംഗാള്‍: ഹര്‍ഗ്രാം ജില്ലയില്‍ വെള്ളിയാഴ്ച നവജാതശിശു മരിച്ചു. 20 ദിവസം പ്രായമായ കുട്ടിയാണ് മരിച്ചത്. ഭിന്നലിംഗക്കാര്‍ അമ്മയുടെ മടിയില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത് നൃത്തം ചെയ്തതാണ് മരണ കാരണം. ഡിസംബര്‍ നാലിനാണ് ഉത്തര്‍ ഷില്‍ഡയില്‍ ഇരട്ട കുട്ടികള്‍ ജനിച്ചത്. കുട്ടികളില്‍ ഒരാള്‍ക്ക് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നു. 20 ദിവസമായി കുട്ടി ആശുപത്രിയിലായിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് ഭിന്നലിംഗക്കാര്‍ എത്തുകയും കുടുംബത്തോട് 11,000 രൂപ ആവശ്യപ്പെടുകയുമായിരുന്നു. വിസമ്മതിച്ചതോടെ മാതാവിന്‍റെ മടിയില്‍ കിടന്നിരുന്ന കുട്ടിയെ ഇവര്‍ എടുക്കുകയും നൃത്തം ചെയ്യുകയും ചെയ്തു. 2000 രൂപ തരാമെന്ന് സമ്മതിച്ചാണ് കുട്ടിയെ തിരികെ വാങ്ങിയത്. അബോധാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. വിവരമറിഞ്ഞ നാട്ടുകാര്‍ ഭിന്നലിംഗക്കാരെ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.