കേരളം

kerala

ETV Bharat / bharat

റാഫേൽ: ഹർജിക്കാർക്കെതിരെ ആഭ്യന്തര മന്ത്രാലയം - മന്ത്രാലയം

പുന:പരിശോധന ഹർജികൾക്കൊപ്പം പുതിയ രേഖകൾ കൂടി പരിഗണിക്കുമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

ഫയൽ ചിത്രം

By

Published : Apr 10, 2019, 6:40 PM IST

ന്യൂഡൽഹി: റാഫേൽ കേസിൽ ആഭ്യന്തര സുരക്ഷയെ സംബന്ധിച്ച് അപൂർണ ചിത്രം നൽകാനാണ് ഹർജിക്കാർ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം. ഹർജിക്കാർ കോടതിയിൽ സമർപ്പിച്ചത് കരാറിനെ കുറിച്ചുള്ള അപൂർണവും വസ്തുത ഇല്ലാത്തതുമായ വിവരങ്ങളെന്നും ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.സുപ്രീം കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സർക്കാർ ഹാജരാക്കിയിട്ടുണ്ട്. ദേശ സുരക്ഷയെ ബാധിക്കുന്ന രേഖകൾ പരസ്യമാക്കുന്നതിൽ സർക്കാരിന് ആശങ്കയുണ്ടെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. കേസിൽ പുന:പരിശോധനാ ഹർജികൾക്കൊപ്പം പുതിയ രേഖകൾ കൂടി പരിഗണിക്കുമെന്ന് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് പ്രതിരോധ മന്ത്രാലയത്തിന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details