കേരളം

kerala

ETV Bharat / bharat

പുതിയ കാർഷിക നിയമം കർഷകർക്ക് പുതിയ സാധ്യതകൾ നൽകുന്നു: മോദി - New farm laws

ബിജെപി സർക്കാർ 2000 രൂപ നൽകിയപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആ പണം തിരികെ നൽകേണ്ടി വരുമെന്ന് അവർ പ്രചരിപ്പിച്ചു. ഒരു ലക്ഷം കോടി രൂപ കർഷകരിലേക്ക് എത്തിക്കഴിഞ്ഞു. ഇനിയും അത് തുടരും. എം‌എസ് സ്വാമിനാഥൻ കമ്മീഷന്‍റെ ശുപാർശ അംഗീകരിക്കാമെന്ന് നൽകിയ വാഗ്‌ദാനം സർക്കാർ പൂർത്തീകരിച്ചു.

വാരണാസി  പുതിയ കാർഷിക പരിഷ്‌കാരങ്ങൾ  പ്രധാനമന്ത്രി നരേന്ദ്ര മോദി  New farm laws  narendra modi
കാർഷിക നിയമങ്ങൾ കർഷകർക്ക് പുതിയ സാധ്യതകൾ നൽകുന്നു: മോദി

By

Published : Nov 30, 2020, 5:39 PM IST

വാരണാസി:പുതിയ കാർഷിക പരിഷ്‌കാരങ്ങൾ കർഷകരെ ശാക്തീകരിക്കുകയും അവർക്ക് പുതിയ സാധ്യതകളും നിയമ പരിരക്ഷയും നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ നിയമത്തിന്‍റെ ഗുണഫലങ്ങൾ വരും ദിവസങ്ങളിൽ ജനങ്ങൾക്ക് അനുഭവിക്കാമെന്നും മോദി പറഞ്ഞു. വാരണാസിയിൽ പ്രയാഗ്‌രാജ്- വാരണാസി പാത ഉദ്‌ഘാടനം ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ഇന്ത്യയിലെ കാർഷിക ഉൽ‌പന്നങ്ങൾ ലോക പ്രസിദ്ധമാണ്. ലോക കമ്പോളത്തിലേക്ക്, ഉയർന്ന വില ലഭിക്കുന്നിടത്തേക്ക് കർഷകന് പ്രവേശനം ഉണ്ടാകേണ്ടതല്ലേ? മെച്ചപ്പെട്ട വിലനൽകുന്നവർക്ക് ഒരു കർഷകന് നേരിട്ട് തന്‍റെ ഉൽ‌പ്പന്നങ്ങൾ വിൽക്കാൻ സ്വാതന്ത്ര്യം ലഭിക്കേണ്ടതല്ലേ? ആരെങ്കിലും പഴയ സമ്പ്രദായത്തിൽ നിന്നുള്ള ഇടപാടുകൾ മാത്രം പരിഗണിക്കുകയാണെങ്കിൽ, അത് എവിടെയാണ് നമ്മളെ കൊണ്ടെത്തിച്ചത് ” പ്രധാനമന്ത്രി ചോദിച്ചു. മുമ്പ് കമ്പോളത്തിന് പുറത്തുള്ള ഇടപാടുകൾ നിയമവിരുദ്ധമായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ചെറുകിട കർഷകർ വഞ്ചിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചെറുകിട കർഷകന് കമ്പോളത്തിന് പുറത്തും കർഷകർക്ക് എല്ലാ ഇടപാടുകളിലും നിയമ പരിരക്ഷ ലഭിക്കും, അദ്ദേഹം പറഞ്ഞു. കർഷകരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് പുതിയ കാർഷിക നിയമങ്ങൾ ചെയ്യുന്നതെന്നും മോദി കൂട്ടിച്ചേർത്തു.

സർക്കാർ ഉണ്ടാക്കിയ നയങ്ങളെയും നിയമങ്ങളെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നത് സ്വാഭാവികവും ജനാധിപത്യത്തിന്‍റെ ഭാഗവുമാണ്. എന്നാൽ ഇപ്പോൾ ഒരു പുതിയ പ്രവണതയുണ്ട്. അഭ്യൂഹങ്ങൾ പ്രതിപക്ഷത്തിന്‍റെ അടിസ്ഥാനമായിത്തീർന്നിരിക്കുന്നു. ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത കാര്യങ്ങളാണ് അവർ ഓരോ നിയമങ്ങൾ കൊണ്ട് വരുമ്പോളും കുറ്റമായി ചൂണ്ടിക്കാണിക്കുന്നത്. കാർഷിക നിയമങ്ങളിലും കാര്യങ്ങൾ സമാനമാണ്. പതിറ്റാണ്ടുകളായി കർഷകരെ കബളിപ്പിച്ച അതേ ആളുകൾ തന്നെയാണ് ഇപ്പോൾ പുതിയ നിയമത്തിനെതിരെ ആരോപണങ്ങളുമായി വരുന്നതെന്ന് പ്രധാനമന്ത്രി ആരോപിച്ചു.

ബിജെപി സർക്കാർ 2000 രൂപ നൽകിയപ്പോൾ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ആ പണം തിരികെ നൽകേണ്ടി വരുമെന്ന് ഇവർ പ്രചരിപ്പിച്ചു. ഒരു ലക്ഷം കോടി രൂപ കർഷകരിലേക്ക് എത്തിക്കഴിഞ്ഞു. ഇനിയും അത് തുടരും. എം‌എസ് സ്വാമിനാഥൻ കമ്മീഷന്‍റെ ശുപാർശ അംഗീകരിക്കാമെന്ന് നൽകിയ വാഗ്‌ദാനം സർക്കാർ പൂർത്തീകരിച്ചു. 2014 ന് മുമ്പുള്ള അഞ്ച് വർഷങ്ങളിൽ 600 കോടി രൂപയുടെ പയർവർഗ്ഗങ്ങൾ കൃഷിക്കാരനിൽ നിന്ന് ശേഖരിച്ച സ്ഥാനത്ത് തുടർന്നുള്ള അഞ്ച് വർഷത്തിനുള്ളിൽ ഞങ്ങൾ 49,000 കോടി രൂപയുടെ പയർവർഗ്ഗങ്ങളാണ് ശേഖരിച്ചത്. ഇത് 75 മടങ്ങ് വർദ്ധനവാണ്. 2019 വരെയുള്ള അഞ്ച് വർഷക്കാലം അഞ്ച് ലക്ഷം കോടിരൂപയാണ് താങ്ങുവിലയിനത്തിൽ നെൽ കർഷകർക്ക് നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കർഷക പ്രക്ഷോഭം ശക്‌തമാകുന്ന സാഹചര്യത്തിലാണ് പുതിയ കാർഷിക നിയമങ്ങളുടെ ഗുണഫലങ്ങൾ സൂചിപ്പിച്ചുകൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം

ABOUT THE AUTHOR

...view details