24 മണിക്കൂറിനിടെ ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1935 പേര്‍ക്ക് - andhra-pradesh
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,030 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടതെന്ന് സംസ്ഥാനത്തെ കൊവിഡ് കൺട്രോൾ റൂം അറിയിച്ചു.
24 മണിക്കൂറില്‍ ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 1935 പേര്‍ക്ക്
അമരാവതി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആന്ധ്രയിൽ 1,935 പുതിയ കൊവിഡ് കേസുകളും 37 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,030 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടതെന്ന് സംസ്ഥാനത്തെ കൊവിഡ് കൺട്രോൾ റൂം അറിയിച്ചു. സംസ്ഥാനത്ത് ആകെ 31,103 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 14,274 സജീവ കേസുകളും 16,464 പേര്‍ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 365 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.