ന്യൂഡൽഹി:ഇന്ത്യയുടെ ഭാഗത്തെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന്‍റെ (എൽഎസി) നിർമാണം ചൈനയാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല. സാറ്റ് ലൈറ്റ് ചിത്രങ്ങളെടുത്ത് ഇത് കണ്ടെത്തണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പാംഗോംഗ് ത്സോ തടാക പ്രദേശത്ത് ഇന്ത്യൻ ഭാഗത്തെ നിയന്ത്രണ രേഖയിലാണ് ചൈനയുടെ പുതിയ നിർമാണമെന്നും ഇത് വളരെ ആശങ്കാജനകമാണെന്നും രാജ്യത്തിന്‍റെ ഭൗതിക സമഗ്രത കയ്യേറ്റം ചെയ്യാനുള്ള ചൈനയുടെ നടപടി സ്വീകാര്യമല്ലെന്നും സുർജേവാല പറഞ്ഞു.
നിയന്ത്രണ രേഖയിൽ ചൈന അനധികൃത നിര്‍മാണം ആരംഭിച്ചെന്ന് രൺദീപ് സിംഗ് സുർജേവാല - LAC
സാറ്റ് ലൈറ്റ് ചിത്രങ്ങളെടുത്ത് ഇത് കണ്ടെത്തണമെന്നും അദ്ദേഹം ഗവൺമെന്‍റിനോട് ആവശ്യപ്പെട്ടു.
നയതന്ത്ര-സൈനിക തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾക്കിടെ ഇന്ത്യയിലെയും ചൈനയിലെയും സൈനികർ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലി, പട്രോളിങ് പോയിന്‍റ് 15, ഹോട്ട് സ്പ്രിംഗ്സ് / ഗോഗ്ര എന്നിവിടങ്ങളിൽ നിന്ന് സൈന്യങ്ങളെ പിരിച്ചുവിടൽ പൂർത്തിയാക്കിയതായി വൃത്തങ്ങൾ അറിയിച്ചു.
സ്ഥിതിഗതികൾ സാധാരണ നിലയിലാകണമെങ്കിൽ ചൈനീസ് സൈന്യം പൂർണമായും അവരുടെ സ്ഥിരമായ സ്ഥലങ്ങളിലേക്ക് തിരികെ പോകണമെന്ന് ഇന്ത്യ വ്യക്തമാക്കി. കിഴക്കൻ ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടിയതിനെത്തുടർന്ന് ഇരുരാജ്യങ്ങളും സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു.