നേപ്പാള്‍ ചൈനയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങരുതെന്ന് ബിഎസ്‌പി - ചൈന
ഇന്ത്യ-നേപ്പാള്‍ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ബിഎസ്‌പി നേതാവ് സുധീന്ദ്ര ബദോരിയ
ന്യൂഡല്‍ഹി: നേപ്പാള്‍ ചൈനയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും ഇന്ത്യക്കൊപ്പം നില്‍ക്കണമെന്നും ബിഎസ്‌പി ദേശീയ വക്താവ് സുധീന്ദ്ര ബദോരിയ. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ നേപ്പാള്‍ പ്രകോപനപരമായ നിലപാട് സ്വീകരിക്കുന്നത് ശരിയല്ല. ഇന്ത്യയും നേപ്പാളും ദീര്‍ഘ നാളായി സൗഹൃദ ബന്ധം സൂക്ഷിക്കുന്ന രാജ്യങ്ങളാണ്. ഇന്ത്യ-നേപ്പാള്‍ ബന്ധം സൗഹൃദപരമായി തന്നെ തുടരേണ്ടതുണ്ട്. ഇരു രാജ്യങ്ങളും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ നയപ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് നേപ്പാള്‍ ശനിയാഴ്‌ച നേപ്പാളില്‍ ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള പൗരത്വ നിയമത്തില്‍ മാറ്റം വരുത്തിയത്. പുതിയ ഭേദഗതി അനുസരിച്ച് നേപ്പാള്‍ പൗരനെ വിവാഹം കഴിച്ചാന്‍ നേപ്പാള്‍ പൗരത്വം ലഭിക്കണമെങ്കില്‍ ഏഴ് വര്‍ഷം കാത്തിരിക്കണം. നേപ്പാള്‍ ആഭ്യന്തര മന്ത്രി രാം ബഹദൂര്‍ താപ്പ ഇന്ത്യയുടെ പൗരത്വ നിയമം ഉദ്ധരിച്ചാണ് പുതിയ പൗരത്വ നിയമത്തെ ന്യായീകരിച്ചത്.