കേരളം

kerala

ETV Bharat / bharat

കോൺഗ്രസ് പൗരത്വ ഭേദഗതി നിയമത്തിനെതിരായത് ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയെന്ന്; അമിത് ഷാ - bjp leader

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പടെയുള്ള നേതാക്കൾ പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വാഗ്‌ദാനം ചെയ്‌തിരുന്നതായും ഷഹീന്‍ ബാഗിലെ വോട്ടിനായി പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് തിരിയുകയാന്നെന്നും അമിത് ഷാ ആരോപിച്ചു.

Congress protesting CAA  Amit Shah  Delhi Assembly elections  ബിജെപി നേതാവ് അമിത് ഷാ  അമിത് ഷാ  ബിജെപി നേതാവ്  ആർ.പി. സിങ്  കോൺഗ്രസ്  കോൺഗ്രസിനെതിരെ അമിത് ഷാ  ഷഹീന്‍ ബാഗ്  ഷഹീന്‍ ബാഗിലെ വോട്ട്  അരവിന്ദ് കേജരിവാൾ  പൗരത്വ ഭേദഗതി നിയമം  jawaharlal nehru  ജവഹർലാൽ നെഹ്റു  bjp leader  aravind kejariwal
ബിജെപി നേതാവ് അമിത് ഷാ

By

Published : Feb 4, 2020, 4:01 AM IST

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധങ്ങൾ ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയാണെന്ന് ബിജെപി നേതാവ് അമിത് ഷാ പറഞ്ഞു. മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉൾപ്പടെയുള്ള നേതാക്കൾ പാകിസ്ഥാനിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് പൗരത്വം വാഗ്‌ദാനം ചെയ്‌തിരുന്നതായും ഷഹീന്‍ ബാഗിലെ വോട്ടിനായി പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് തിരിയുകയായിരുന്നെന്നും അമിത് ഷാ ആരോപിച്ചു. രാജീന്ദർ നഗറിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ആർ.പി സിങ്ങിന് വേണ്ടി തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജവഹർലാൽ നെഹ്റു, മഹാത്മഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, രാജേന്ദ്ര പ്രസാദ്, മൗലാന ആസാദ് എന്നിവരെല്ലാം പാകിസ്ഥാനിൽ നിന്ന് എത്തുന്ന ന്യൂനപക്ഷങ്ങൾക്ക് എപ്പോൾ ഇന്ത്യയില്‍ എത്തിയാലും പൗരത്വം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌തവരാണ്. എന്നാൽ, ഞാൻ പൗരത്വ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ കോൺഗ്രസ് അതിനെ എതിർത്തു, ഷഹീന്‍ ബാഗിലെ വോട്ടിന് വേണ്ടിയാണ് ഈ നീക്കം. സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഷഹീന്‍ ബാഗിൽ പ്രതിഷേധക്കാർ മുദ്രാവാക്യം മുഴക്കുകയാണ്. ഇവരേത് സ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്? 1947ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു. ഇനി നമ്മളെ ആർക്കും ഭിന്നിപ്പിക്കാൻ സാധിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി.
ജെഎൻയുവില്‍ ആം ആദ്‌മി പാർട്ടിയും അവരുടെ സർക്കാരും ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചെന്ന് പറഞ്ഞ അമിത് ഷാ, അരവിന്ദ് കെജ്‌രിവാളിന്‍റെ ഭരണ പരാജയത്തെക്കുറിച്ചും പരാമർശിച്ചു. ബസിലെ സ്‌ത്രീ സുരക്ഷ, ആയുഷ്‌മാൻ ഭാരത് പദ്ധതി, യമുനാ നദിയുടെ ശുചീകരണ പ്രവർത്തനങ്ങൾ എന്നീ പദ്ധതികളൊന്നും വിജയപ്പിക്കാൻ കെജ്‌രിവാളിന് സാധിച്ചില്ലെന്നും അദ്ദേഹം വിമർശിച്ചു.

ABOUT THE AUTHOR

...view details