ജയ്‌പൂർ: കഴിഞ്ഞ ഒരു മാസം സംസ്ഥാനത്തുണ്ടായ തെറ്റിദ്ധാരണകളും സംഭവ വികാസങ്ങളും മറന്നും ക്ഷമിച്ചും മുന്നോട്ട് പോകണമെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട്. രാജ്യത്തെയും ജനാധിപത്യത്തെയും ജനങ്ങളെയും ഉൾക്കൊണ്ടുകൊണ്ടാണ് കോൺഗ്രസ് മുന്നോട്ട് പോകുന്നത്. സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതാണ് കോൺഗ്രസ് പാർട്ടിയുടെ പോരാട്ടമെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കുന്നതാണ് കർണാടക, മധ്യപ്രദേശ് അടക്കമുള്ള പല സംസ്ഥാനങ്ങളിലും കണ്ടതെന്ന് അദ്ദേഹം വിമർശനം ഉന്നയിച്ചു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ ക്ഷമിച്ചും മറന്നും മുന്നോട്ട് പോകണമെന്ന് അശോക് ഗെലോട്ട് - ബിജെപി
ജനാധിപത്യത്തെ സംരക്ഷിക്കുന്ന നിലപാടുകൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നതെന്ന് അശോക് ഗെലോട്ട് പറഞ്ഞു.
ജനാധിപത്യത്തെ സംരക്ഷിക്കാൻ ക്ഷമിച്ചും മറന്നും മുന്നോട്ട് പോകണമെന്ന് അശോക് ഗെലോട്ട്
ഇഡി, സിബിഐ, ആദായനികുതി, ജുഡീഷ്യറി അടക്കമുള്ളവയെ ദുരുപയോഗം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഒരു മാസത്തെ രാഷ്‌ട്രീയ പ്രതിസന്ധികൾക്ക് ശേഷം നാളെയാണ് രാജസ്ഥാനിൽ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്.