ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ നടന്നത് 14,92,409 ടെസ്റ്റുകളെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടുത്ത ദിവസങ്ങളിലായി ഏഴ് കോടിയിലേറെ ടെസ്റ്റുകള്‍ നടത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 8.44 ശതമാനമാണ് നിലവില്‍ രാജ്യത്ത് രോഗികളുടെ എണ്ണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് 24 മണിക്കൂറിനിടെ നടത്തിയത് എഴ് ലക്ഷത്തിലേറെ കൊവിഡ് ടെസ്റ്റുകള്‍
അടുത്ത ദിവസങ്ങളിലായി ഏഴ് കോടിയിലേറെ ടെസ്റ്റുകള്‍ നടത്തിയെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 8.44 ശതമാനമാണ് നിലവില്‍ രാജ്യത്ത് രോഗികളുടെ എണ്ണമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ദൈനംദിന പരിശോധന ശേഷി രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ രോഗം പടരുന്ന സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ പോസിറ്റീവ് കേസുകള്‍ കുറുയുന്നുണ്ട്. ഒരു ദിവസം കൊണ്ട് 15 ലക്ഷത്തിലേറെ ടെസ്റ്റുകളാണ് നടത്തുന്നത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ടെസ്റ്റുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡല്‍ഹി, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക, ഹരിയാന, ഒഡിഷ, ഉത്തർപ്രദേശ്, അസം, പഞ്ചാബ്, തെലങ്കാന എന്നിവയുൾപ്പെടെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ മുകളിലാണ് ടെസ്റ്റുകള്‍. ചേസ് ദി വൈറസ് പദ്ധതിയിലൂടെ എല്ലാവരേയും ടെസ്റ്റിന് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.