ഗുവാഹത്തി:ബാർപേട്ട ജില്ലയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന (എൻഡിആർഎഫ്) സംഘങ്ങൾ രക്ഷാപ്രവർത്തനം നടത്തി. 950 ലധികം ഫോറൊ സേന ടീമുകൾ പ്രദേശത്തെത്തി 487 ഗ്രാമീണരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. എൻഡിആർഎഫിന്‍റെ 11 സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ അസമിൽ വിന്യസിച്ചിട്ടുണ്ട്. ജോർഹത്ത്, ബോംഗൈഗാവ്, കമ്രൂപ് മെട്രോ, കമ്രൂപ്പ് റൂറൽ, ബക്സ, ബാർപേട്ട, കാച്ചാർ, ശിവസാഗർ, സോണിത്പൂർ, ധേമാജി, ടിൻസുകിയ എന്നിവിടങ്ങൾ എൻഡിആർഎഫ് കൺട്രോൾ റൂം സൂക്ഷ്‌മ നിരീക്ഷണം നടത്തുന്നുണ്ട്.
അസമിൽ വെള്ളപ്പൊക്കം; 24 ജില്ലകള്‍ ഭീതിയില്‍
എൻഡിആർഎഫിന്‍റെ 11 സെർച്ച് ആൻഡ് റെസ്ക്യൂ ടീമുകളെ അസമിൽ വിന്യസിച്ചിട്ടുണ്ട്
അസമിൽ കഴിഞ്ഞ ഒരാഴ്ച തുടർച്ചയായുണ്ടായ കനത്ത മഴയിൽ പുത്തിമാരി, ബെക്കി, ഐ, പഹുമര നദികൾ കരകവിഞ്ഞൊഴുകിയതാണ് ബോങ്കൈഗാവ്, ബക്സ, കമൂർപ് റൂറൽ (റങ്കിയ), ബാർപേട്ട എന്നിവിടങ്ങളിൽ അപ്രതീക്ഷിത വെള്ളപ്പൊക്കം സൃഷ്ടിച്ചത്. സംസ്ഥാനത്തെ 33 ജില്ലകളിൽ 24 എണ്ണം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ധേമാജി, ഉഡൽഗുരി, ബിശ്വനാഥ്, ലഖിംപൂർ, ചിരംഗ്, ബാർപേട്ട, ബൊംഗൈഗാവ്, കോക്രജർ, ഗോൾപാറ, നാഗോൺ, ഗോലഘട്ട്, ജോർഹട്ട്, മജൂലി, വെസ്റ്റ് കർബുഗഡ് ടിൻസുകിയ എന്നീ ജില്ലകളിലാണ് വെള്ളപ്പൊക്കം കൂടുതൽ ദുരന്തം വിതച്ചത്. 18 ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ കായലുകൾ, റോഡുകൾ, പാലങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായതായി അധികൃതർ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ 810ഓളം വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്.