ന്യൂഡൽഹി: ട്വിറ്ററിൽ അശ്ലീല പ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ (എൻസിഡബ്ല്യു). വിവിധ ട്വിറ്റർ ഹാന്‍റിലുകൾ വഴി ബലാത്സംഗ വീഡിയോകളും അശ്ലീലസാഹിത്യ ഉള്ളടക്കങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുവെന്ന് കമ്മിഷന് വിവരം ലഭിച്ചിരുന്നു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ഒരു വ്യക്തിയും ഇതിനെതിരെ കമ്മീഷനിൽ പരാതി സമർപ്പിച്ചിരുന്നു.
ട്വിറ്ററിൽ അശ്ലീല പ്രചാരണം; നടപടി സ്വീകരിക്കുമെന്ന് ദേശീയ വനിതാ കമ്മീഷൻ - pornography on Twitter
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഇത്തരം സമ്പ്രദായങ്ങൾ ഒരു സാമൂഹിക പരിശീലനമായി മാറുമോയെന്ന് ആശങ്കയുണ്ടെന്നും കമ്മീഷൻ.
കമ്മീഷൻ
വിവരങ്ങൾ ലഭിച്ച ട്വിറ്റർ ഹാൻഡിലിന്‍റെ ലിങ്ക് എൻസിഡബ്ല്യു പങ്കിവെച്ചു. ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ ഇത്തരം സമ്പ്രദായങ്ങൾ ഒരു സാമൂഹിക പരിശീലനമായി മാറുമോയെന്ന് ആശങ്കയുണ്ടെന്നും കമ്മീഷൻ പറഞ്ഞു.