ന്യൂഡൽഹി:ഉത്തർപ്രദേശിലെ ഹാത്രാസ് ജില്ലയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ 19 കാരിയായ ദലിത് യുവതിയുടെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നൽകി ദേശീയ വനിതാ കമ്മിഷൻ. ചൊവ്വാഴ്ച രാവിലെയാണ് ഡൽഹിയിലെ ആശുപത്രിയിൽ വെച്ച് യുവതി മരിച്ചത്.
കൂട്ടബലാത്സംഗത്തിന് ഇരയായി മരിച്ച യുവതിയുടെ കുടുംബത്തിന് സഹായവുമായി ദേശീയ വനിതാ കമ്മിഷൻ
സംഭവത്തിൽ കമ്മിഷൻ സ്വമേധയാ കേസെടുത്തതായും ഉത്തർപ്രദേശ് പൊലീസിൽ നിന്ന് പ്രതികൾക്കെതിരെ നടപടിയെടുത്താതായുള്ള റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകിയെന്നും ദേശീയ വനിതാ കമ്മിഷൻ ചെയർപേഴ്‌സൺ രേഖ ശർമ്മ പറഞ്ഞു.

15 ദിവസം മുമ്പാണ് ഗുരുതര പരിക്കുകളോടെ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അലിഗഡിലെ എഎംയു ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജിലാണ് യുവതി ആദ്യം പ്രവേശിപ്പിച്ചത്. തുടർന്ന് ദേശീയ തലസ്ഥാനത്തെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സെപ്റ്റംബർ 14നാണ് യുവതി ആക്രമണത്തിന് ഇരയായത്.