മുംബൈ (മഹാരാഷ്ട്ര): മരുമകളെ ഉപദ്രവിച്ചെന്നാരോപിച്ച് എൻസിപി മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ വിദ്യ ചവാനും കുടുംബാംഗങ്ങൾക്കുമെതിരെ പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ വിദ്യ ചവാനും കുടുംബാംഗങ്ങൾക്കുമെതിരെ വൈൽ പാർലെ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. നിയമം അനുശാസിക്കുന്ന 498 എ, 354, 323, 504, 506 എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ വിദ്യ ചവാനെതിരെ ഗാർഹിക പീഡത്തിന് കേസ്
മരുമകളെ ഉപദ്രവിച്ചെന്നാരോപിച്ചാണ് എൻസിപി മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ വിദ്യ ചവാനും കുടുംബാംഗങ്ങൾക്കുമെതിരെ കേസെടുത്തത്.
മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗൺസിൽ വിദ്യ ചവാനെതിരെ ഗാർഹികപീഡത്തിന് കേസ്
അതേസമയം മകന്‍റെ ഭാര്യക്ക് പരപുരുഷ ബന്ധം ഉണ്ടെന്ന് വിദ്യ ചവാൻ ആരോപിച്ചു. തന്‍റെ മകൻ വിവാഹമോചനം ആവശ്യപ്പെട്ടതായും എന്നാൽ മരുമകൾ വിസമ്മതിക്കുകയും 3 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തായി ചവാൻ പറഞ്ഞു . മരുമകള്‍ തന്നെയും തന്‍റെ കുടുംബത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതായും വിദ്യ ചവാൻ പരാതിപ്പെട്ടു .