കേരളം

kerala

ETV Bharat / bharat

നാര്‍ക്കോട്ടിക് ബ്യൂറോ 1300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

പിടികൂടിയവരിൽ അഞ്ച് ഇന്ത്യക്കാർ, ഒരു അമേരിക്കൻ, ഒരു ഇന്തോനേഷ്യൻ, രണ്ട് നൈജീരിയക്കാർ എന്നിവരുൾപ്പെടുന്നു

By

Published : Dec 14, 2019, 3:39 PM IST

എൻ‌സി‌ബി 9 ,1300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി  NCB nabs 9, busts international drugs cartel worth Rs 1,300 cr  എൻ‌സി‌ബി വാർത്തകൾ  NCB nabs news latest
എൻ‌സി‌ബി 9 ,1300 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടി

ന്യൂഡൽഹി: 1,300 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അധികൃതര്‍. ഒൻപത് പേരടങ്ങുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയെയാണ് പിടികൂടിയത്. പ്രതികളെ അറസ്റ്റ് ചെയ്‌തു.

ഓസ്‌ട്രേലിയ, കാനഡ, യുഎസ്, ഇന്തോനേഷ്യ, ശ്രീലങ്ക, കൊളംബിയ, മലേഷ്യ, നൈജീരിയ എന്നിവിടങ്ങളിൽ ആഗോള ബന്ധമുള്ള ഡൽഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വ്യാപിച്ച മയക്കുമരുന്ന് ശൃംഖലയിൽ നിന്ന് 20 കിലോഗ്രാം കൊക്കെയ്ൻ ആണ് പിടിച്ചെടുത്തത്. പിടികൂടിയവരിൽ അഞ്ച് ഇന്ത്യക്കാർ, ഒരു അമേരിക്കൻ, ഒരു ഇന്തോനേഷ്യൻ, രണ്ട് നൈജീരിയക്കാർ എന്നിവരുൾപ്പെടുന്നു. ഇതേ ശൃംഖലയുടേതായി ഓസ്‌ട്രേലിയയിൽ നിന്ന് 55 കിലോ കൊക്കെയ്നും 200 കിലോ മെത്താംഫെറ്റാമിനും പിടിച്ചെടുത്തിട്ടുണ്ട്. .

ABOUT THE AUTHOR

...view details