ന്യൂഡൽഹി: രണ്ട് നൈജീരിയൻ പൗരന്മാർ 15 കിലോഗ്രാം മയക്ക് മരുന്ന് ഉൽപ്പന്നവുമായി ഡൽഹിയിൽ അറസ്റ്റിലായി. മയക്ക് മരുന്ന് ഉൽപ്പന്നമായ എഫെഡ്രിൻ, ഹെറോയിൻ എന്നിവ കൈവശം വെച്ചിരുന്ന പ്രതികളെ നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിലെ (എൻസിബി) ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്. ഉത്തം നഗറിൽ താമസിക്കുന്ന കെനിഡി, മഹ്‌റോലി പ്രദേശവാസിയായ കെ അച്ചുക്കുബു എന്നിവരാണ് പിടിയിലായത്.
മയക്ക് മരുന്ന് ഉൽപ്പന്നങ്ങളുമായി നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ
രണ്ട് നൈജീരിയൻ പൗരന്മാർ വലിയ അളവിൽ മയക്കുമരുന്ന് കടത്തിയതായും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി ന്യൂഡൽഹിയിൽ താമസിക്കുന്നതായും എൻസിബി ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ കെണിയിലാക്കി ഇവർ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മയക്ക് മരുന്ന് ഉൽപ്പന്നങ്ങൾ പിടികൂടിയത്
രണ്ട് നൈജീരിയൻ പൗരന്മാർ വലിയ അളവിൽ മയക്കുമരുന്ന് കടത്തിയതായും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി ന്യൂഡൽഹിയിൽ താമസിക്കുന്നതായും എൻസിബിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളെ കെണിയിലാക്കി ഇവർ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് മയക്ക് മരുന്ന് ഉൽപ്പന്നങ്ങൾ പിടികൂടിയത്.
ഡൽഹി, പഞ്ചാബ്, ഹിമാചൽ പ്രദേശ്, മുംബൈ എന്നിവിടങ്ങളിൽ ഹെറോയിൻ, എഫെഡ്രിൻ എന്നിവ ഇവർ എത്തിച്ചിരുന്നു. പ്രതികൾക്ക് ക്രിമിനൽ ചരിത്രമുണ്ട്. നൈജീരിയയും മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പരന്ന് കിടക്കുന്ന ഈ മയക്കുമരുന്ന് ശൃംഖലയെ കണ്ടെത്താൻ എൻസിബി ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. അറസ്റ്റു് ചെയ്ത കള്ളക്കടത്തുകാരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ആവശ്യപ്പെട്ട് തങ്ങൾ നൈജീരിയയിലെ സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.