മുംബൈ: നടൻ സുശാന്ത് സിങ് രജ്‌പുത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഒളിവിൽ പോയ റെഗൽ മഹാകലിനെ എൻസിബി അറസ്റ്റ് ചെയ്‌തു. മഹാകലിനെ പിന്നീട് കോടതിയിൽ ഹാജരാക്കും. റെഗൽ മഹാകൽ മറ്റൊരു പ്രതിയായ അനുജ് കേശ്വാനിക്ക് മയക്കുമരുന്ന് നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ലോഖന്ദ്‌വാലയിലെ മിലാത്ത് നഗറിൽ നടത്തിയ റെയ്‌ഡിൽ ധാരാളം മയക്കുമരുന്നുകൾ കണ്ടെത്തിയിരുന്നു .
സുശാന്ത് സിങിന്‍റെ മരണം; മയക്കുമരുന്ന് കേസിൽപ്പെട്ട് ഒളിവിലായ റെഗൽ മഹാകൽ അറസ്റ്റിൽ - sushanth singh death
റെഗൽ മഹാകൽ മറ്റൊരു പ്രതിയായ അനുജ് കേശ്വാനിക്ക് മയക്കുമരുന്ന് നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു
സുശാന്ത് സിങിന്‍റെ മരണം; മയക്കുമരുന്ന് കേസിൽപ്പെട്ട് ഒളിവിലായ റെഗൽ മഹാകൽ അറസ്റ്റിൽ
കേശ്വാനിയാണ് പ്രധാന മയക്കുമരുന്ന് വിതരണക്കാരൻ. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റിൽ നിന്നും വിവരം ലഭിച്ചതിനെ തുടർന്ന് എൻസിബി മയക്കുമരുന്ന് കേസ് അന്വേഷണം ആരംഭിച്ചു. ജൂലൈ 28 ന് റിയ ചക്രബർത്തിക്കെതിരെ സുശാന്തിന്‍റെ പിതാവ് കെ.കെ സിങ് സമർപ്പിച്ച പരാതിയെ തുടർന്ന് ജൂലൈ 31 നാണ് ഇഡി കേസ് രജിസ്റ്റർ ചെയ്‌തത് . ജൂൺ 14 നാണ് മുംബൈയിലെ വീട്ടിൽ സുശാന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത് .