മുംബൈയിൽ മയക്കുമരുന്ന് വിൽപനക്കാരന്‍ അറസ്‌റ്റിൽ - drug sale in mumbai
അന്താരാഷ്‌ട്ര ബന്ധങ്ങളുള്ള മയക്കുമരുന്ന് വിൽപനക്കാരനെയാണ് നഗരത്തിൽനിന്നും പിടികൂടിയത്.
മുംബൈയിൽ മയക്കുമരുന്ന് വിൽപ്പനക്കാരൻ അറസ്‌റ്റിൽ
മുംബൈ: നഗരത്തിലെ കുപ്രസിദ്ധ മയക്കുമരുന്ന് വിൽപനക്കാരനെ അറസ്‌റ്റ് ചെയ്‌തതായും ഇയാളുടെ പക്കൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തതായും നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ പറഞ്ഞു. ഇയാളുടെ കയ്യില്‍ വാണിജ്യ അളവിൽ ഉണ്ടായിരുന്ന കൊക്കെയ്ൻ, കഞ്ചാവ് എന്നിവയാണ് പിടിച്ചെടുത്തത്. അറസ്റ്റിലായയാൾ ദക്ഷിണാഫ്രിക്കൻ മയക്കുമരുന്ന് വിതരണക്കാരനായ അജിസിയാലോസ് ഡീമെട്രിയേഡുമായി ബന്ധമുള്ള ആളാണെന്നും അധികൃതർ വ്യക്തമാക്കി.