ഭോപാൽ:മധ്യപ്രദേശിലെ ബാലഘട്ട് ജില്ലയിൽ വെടിയേറ്റ് മരിച്ച സോനു എന്ന യുവാവിന്‍റെ കൊലപാതകത്തിന് പിന്നിൽ നക്സലൈറ്റുകൾ എന്ന് സംശയം. പ്രദേശത്ത് നിന്ന് ലഭിച്ച ലഘുലേഖയാണ് നക്സലൈറ്റുകളുടെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നത്. എന്നാൽ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മധ്യപ്രദേശിലെ യുവാവിന്‍റെ മരണത്തിന് പിന്നിൽ നക്സലുകൾ എന്ന് സംശയം - നക്സലൈറ്റ്
പ്രദേശത്ത് നിന്ന് ലഭിച്ച ലഘുലേഖയാണ് നക്സലൈറ്റുകളുടെ പങ്കാളിത്തത്തിലേക്ക് വിരൽ ചൂണ്ടുന്നത്. എന്നാൽ പൊലീസ് ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
മധ്യപ്രദേശിലെ യുവാവിന്‍റെ മരണത്തിന് പിന്നിൽ നക്സലുകൾ എന്ന് സംശയിക്കുന്നു
ലങ്കി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള നവർവാഹിക്കും റയാലി കൊഡപ്പയ്ക്കും ഇടയിലാണ് സോനുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. മധ്യപ്രദേശിലെ നക്സലൈറ്റ് ബാധിത ജില്ലയാണ് ബാലഘട്ട്. പ്രദേശത്ത് നക്സലുകൾ സജീവമായതിനാൽ കൊലപാതകത്തിൽ അവരുടെ പങ്കാളിത്തം ഉണ്ടാകുമെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് തിവാരി പറഞ്ഞു.