കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയില്‍ നക്‌സലുകൾ യുവാവിനെ വെടിവെച്ച് കൊന്നു - മഹാരാഷ്‌ട്ര

20ഓളം നക്‌സലുകൾ രവി പുങ്കതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഇയാളെ ഗ്രാമത്തിന് പുറത്തെത്തിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നു.

Naxals  Naxals kill farm labourer  farm labourer  Maharashtra  Gadchiroli  വെടിവെച്ച് കൊന്നു  മഹാരാഷ്‌ട്ര  നക്‌സലുകൾ
മഹാരാഷ്‌ട്രയില്‍ നക്‌സലുകൾ യുവാവിനെ വെടിവെച്ച് കൊന്നു

By

Published : Jun 12, 2020, 7:59 PM IST

മുംബൈ: മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോലി ജില്ലയില്‍ നക്‌സല്‍ ആക്രമണത്തില്‍ 28കാരൻ കൊല്ലപ്പെട്ടു. കാർഷിക തൊഴിലാളിയായിരുന്ന രവി പുങ്കതി എന്നയാളാണ് കൊല്ലപ്പെട്ടത്. കിദർതോള ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു സംഭവം. 20ഓളം നക്‌സലുകൾ രവി പുങ്കതിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഇയാളെ ഗ്രാമത്തിന് പുറത്തെത്തിച്ച് വെടിവെച്ച് കൊല്ലുകയുമായിരുന്നു. വെള്ളിയാഴ്ച രാവിലെയാണ് ഇയാളുടെ മൃതദേഹം ഗ്രാമത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.

ABOUT THE AUTHOR

...view details