മുംബൈ: മഹാരാഷ്ട്രയിലെ ഗഡ്‌ചിരോലിൽ നക്‌സൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. കൊർച്ചി ദലം ഡിവിഷണൽ കമ്മിറ്റി അംഗം ദിങ്കർ ഗോട്ടയും ഭാര്യ കൊർച്ചി ദലം അംഗം സുനന്ദ കൊരേട്ടിയുമാണ് അറസ്റ്റിലായത്. ദാദാപൂർ-കുർഖേഡയിൽ 36 വാഹനങ്ങൾ കത്തിച്ച സംഭവത്തിലും കഴിഞ്ഞ വർഷം ജംഭുൽഖേദ സ്‌ഫോടനത്തിൽ 15 പൊലീസുകാരും ഒരു സിവിലിയൻ ഡ്രൈവറും കൊല്ലപ്പെട്ടക്കേസിലും ദിങ്കർ ഗോട്ടയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് സൂപ്രണ്ട് ശൈലേഷ് ബാൽക്കാവെ പറഞ്ഞു. 33 കൊലപാതക കേസുകൾ ഉൾപ്പെടെ 108 കേസുകളാണ് ഗട്ട്ചിരോലിയിൽ ഗോട്ടയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗോട്ടയുടെ തലയ്ക്ക് 16 ലക്ഷവും കൊരേട്ടിയുടെ തലക്ക് രണ്ട് ലക്ഷവുമാണ് വിലയിട്ടിരുന്നത്.
മഹാരാഷ്ട്രയിൽ നക്‌സൽ ദമ്പതികൾ അറസ്റ്റില്‍ - നക്‌സൽ ദമ്പതികൾ
കൊർച്ചി ദലം ഡിവിഷണൽ കമ്മിറ്റി അംഗം ദിങ്കർ ഗോട്ടയും ഭാര്യ കൊർച്ചി ദലം അംഗം സുനന്ദ കൊരേട്ടിയുമാണ് അറസ്റ്റിലായത്.33 കൊലപാതക കേസുകൾ ഉൾപ്പെടെ 108 കേസുകളാണ് ഗട്ട്ചിരോലിയിൽ ഗോട്ടയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
മഹാരാഷ്ട്രയിൽ നക്‌സൽ ദമ്പതികളെ അറസ്റ്റ് ചെയ്തു
കിഴക്കൻ മഹാരാഷ്ട്രയിലെ ഒരു നക്സൽ ക്യാമ്പും പൊലീസ് നശിപ്പിച്ചു. ക്യാമ്പിൽ നിന്ന് വൻതോതിൽ വെടിമരുന്ന് കണ്ടെടുത്തു.