ശിവഗംഗ:ലോക് ഡൗണിൽ വൃദ്ധൻ പട്ടിണി കിടന്ന് മരിച്ചതായി ആരോപണം. തമിഴ്‌നാട് ശിവഗംഗയിലെ സക്കുടി വില്ലാകുവിലാണ് സംഭവം. 70 വയസായ വൃദ്ധൻ മരിച്ച് കിടക്കുന്നത് കണ്ട നാട്ടുകാരാണ് തിരുവനാം പൊലീസിനെ വിവരം ആറിയിച്ചത്. തുടര്‍ന്ന് പൊലീസെത്തി മൃതദേഹം സ്ഥലത്ത് നിന്നും മാറ്റി. പട്ടിണി കാരണമാണോ ഇയാൾ മരിച്ചത് എന്നതിൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
ലോക്‌ഡൗണ്‍; പട്ടിണി മൂലം വൃദ്ധൻ മരിച്ചു - Sivaganga
ഭവനരഹിതരും വൃദ്ധരുമായ നിരവധി ആളുകളാണ് ശിവഗംഗ ജില്ലയിലെ മധുരൈ - പരമകുടി നാലുവരിപ്പാതയിൽ താമസിക്കുന്നത്
ലോക് ഡൗൺ
ലോക് ഡൗണായതിനാൽ ഭവനരഹിതരും വൃദ്ധരുമായ നിരവധി ആളുകളാണ് ശിവഗംഗ ജില്ലയിലെ മധുരൈ - പരമകുടി നാലുവരിപ്പാതയിൽ താമസിക്കുന്നത്. കടകളും മറ്റും തുറക്കാത്ത സാഹചര്യമായതിനാൽ ഇവര്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ കിട്ടുന്നുണ്ടായികുന്നില്ല. സാധാരണയായി, അയൽപ്രദേശങ്ങളിൽ താമസിക്കുന്നവരും വഴിയിലൂടെ കടന്നുപോകുന്നവരുമാണ് ഇവര്‍ക്ക് ഭക്ഷണവും മറ്റും നൽകിയിരുന്നത് എന്നാൽ ആളുകൾക്ക് യാത്ര വിലക്കുള്ളതിനാൽ ഇത്തരത്തിലുള്ള ഭക്ഷണവും ഇവര്‍ക്ക് കിട്ടുന്നുണ്ടായിരുന്നില്ല.