കേരളം

kerala

ETV Bharat / bharat

മണ്ഡി ജലവൈദ്യുത നിലയത്തിൽ അപകടം; തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ടു - himachal pradesh

ജോഗിന്ദർനഗറിലെ യുഎച്ച്എൽ സ്റ്റേജ് (III) പദ്ധതിയുടെ ട്രയൽ റൺ നടത്തുമ്പോഴാണ് സ്ഫോടനം ഉണ്ടായി ജലം പവർ ഹൗസിലേക്ക് പ്രവേശിച്ചത്. കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.

Jogindernagar subdivision
മണ്ഡി ജലവൈദ്യുത നിലയത്തിൽ അപകടം

By

Published : May 18, 2020, 7:54 AM IST

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ഡി ജില്ലയിലെ ജലവൈദ്യുത നിലയത്തിൽ ശനിയാഴ്‌ച രാത്രി ഉണ്ടായ അപകടത്തിൽ തൊഴിലാളികൾ തലനാരിഴക്ക് രക്ഷപ്പെട്ടു. അതേസമയം, സ്ഫോടനമുണ്ടായതിനെ തുടർന്ന് ജലം പവർ ഹൗസിലേക്ക് പ്രവേശിക്കുകയും കോടിക്കണക്കിന് രൂപയുടെ യന്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. ജോഗിന്ദർനഗർ സബ്‌ ഡിവിഷനിലെ ചുല്ല ഗ്രാമത്തിൽ യുഎച്ച്എൽ സ്റ്റേജ് (III) പദ്ധതിയുടെ ട്രയൽ റൺ നടത്തുമ്പോഴാണ് അപകടം ഉണ്ടായത്. സ്ഫോടനം നടക്കുമ്പോൾ ഏകദേശം 30ഓളം ആളുകൾ സംഭവസ്ഥലത്ത് ഉണ്ടായിരുന്നതായും മണ്ഡി പൊലീസ് സൂപ്രണ്ട് ഗുരുദേവ് ​​ശർമ പറഞ്ഞു.

അപകടത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇതിനായി എച്ച്പിഎസ്ഇബി ചെയർമാന്‍റെ നേതൃത്വത്തിൽ മൂന്നംഗ പാനലിനെ നിയമിച്ചു. രാത്രി 11 മണിയോടെ പദ്ധതിയുടെ ട്രയൽ റൺ ആരംഭിച്ചതായും എട്ട് മെഗാവാട്ട് ഉൽപാദനം ആരംഭിച്ചതായും സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ വിശദമാക്കി. ഉൽപാദനം 16 മെഗാവാട്ടായി ഉയർത്തിയപ്പോഴാണ് അപകടമുണ്ടായത്. യന്ത്രസാമഗ്രികൾക്കും പവർഹൗസിനും കേടുപാടുകൾ സംഭവിച്ചെങ്കിലും ഇവിടെയുണ്ടായിരുന്ന ആളുകളെ രക്ഷപ്പെടുത്താൻ സാധിച്ചു. സ്ഥലത്തുണ്ടായിരുന്ന എഞ്ചിനീയർമാരുടെ സമയോചിതമായ നടപടി മൂലമാണ് ജലപ്രവാഹം നിർത്തിയത്. മണ്ഡി എംപി രാംസ്വരൂപ് ശർമ, ജോഗിന്ദർനഗർ എം‌എൽ‌എ പർകാഷ് റാണ എന്നിവർ അപകടസ്ഥലം സന്ദർശിച്ചു.

ABOUT THE AUTHOR

...view details