ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ സ്വഭാവം മാറ്റിയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പതിനഞ്ച് വർഷം മുൻപ് ചിലർ ബിഹാറിന്‍റെ വ്യക്തിത്വത്തെ തന്നെ പ്രതിസന്ധിയിലാക്കിയെന്നും ഇപ്പോൾ ഒരു പാവപ്പെട്ടവനും മതമോ ജാതിയോ ഇല്ലയെന്നും വികസനം എല്ലാവർക്കുമുള്ളതാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ആറു വർഷം മുൻപ് പ്രധാനമന്ത്രി മോദിയെ തെരഞ്ഞെടുത്തത് ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ സ്വഭാവത്തെ മാറ്റിമറിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്രമോദി ഇന്ത്യൻ രാഷ്ട്രീയത്തിന്‍റെ സ്വഭാവം മാറ്റി: യോഗി ആദിത്യനാഥ് - bihar
കൊവിഡ് വ്യാപനത്തിനിടയിൽ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 53.54 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
കൊവിഡ് വ്യാപനത്തിനിടയിലും വോട്ട് ചെയ്യാനെത്തിയ ബിഹാറിലെ ജനങ്ങളോടും പാവപ്പെട്ടവരുടെ ക്ഷേമത്തിനായി 'ഗരീബ് കല്യാൺ പാക്കേജ്' പ്രഖ്യാപിച്ച പ്രധാനമന്ത്രി മോദിയോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും യോഗി അറിയിച്ചു. കുറച്ചുപേർ ബിഹാറിന്‍റെ വികസനത്തിന് തടസം സൃഷ്ടിച്ചതായും തൊഴിലവസരങ്ങൾ വാഗ്ദാനം ചെയ്ത് വീണ്ടും ജനങ്ങളോട് കള്ളം പറയുകയാണെന്നും യോഗി ആരോപിച്ചു. എന്നാൽ കഴിഞ്ഞ 15 വർഷത്തിനിടയിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിൽ ബിഹാർ വികസനത്തിന്‍റെ ഒരു നീണ്ട യാത്രയാണ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊവിഡ് വ്യാപനത്തിനിടയിൽ രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 53.54 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.