കേരളം

kerala

ETV Bharat / bharat

എഴുപതിന്‍റെ നിറവില്‍ പ്രധാനമന്ത്രി; ആശംസകളുമായി പ്രമുഖര്‍ - Aravindh Kejarival

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം ജന്മദിനത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖര്‍. കക്ഷിരാഷ്ട്രീയ ഭേദമന്യെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Narendra Modi Birthday greetings  Birthday greetings  Narendra Modi  രാഷ്ട്രപതി രാം നാഥ് കോവിന്ദ്  Ram nath Kovind  ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു  Venkayya naidu  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  Amith Sha  പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്  Rajnath Singh  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി  Rahul Gandhi  വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി  Hardeep Singh Puri  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ  Aravindh Kejarival  കെ.പി.ശര്‍മ്മ ഒലി
എഴുപതിന്‍റെ നിറവില്‍ പ്രധാനമന്ത്രി; ആശംസകളുമായി പ്രമുഖര്‍

By

Published : Sep 17, 2020, 12:45 PM IST

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം ജന്മദിനത്തില്‍ ആശംസകളര്‍പ്പിച്ച് പ്രമുഖര്‍. കക്ഷിരാഷ്ട്രീയ ഭേദമന്യെ നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി തുടങ്ങി നിരവധി പേരാണ് അദ്ദേഹത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്. 1950 സെപ്തംബര്‍ 17നാണ് അദ്ദേഹം ജനിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. ഇന്ത്യയുടെ ജീവിതമൂല്യങ്ങളിലും, ജനാധിപത്യ പാരമ്പര്യത്തിലും താങ്കള്‍ വിശ്വസ്തതയോടെ പ്രവര്‍ത്തിച്ചു. ദൈവം എപ്പോഴും താങ്കളെ ആരോഗ്യവാനും, സന്തോഷവാനും ആയിരിക്കാന്‍ അനുഗ്രഹിക്കട്ടെ എന്നും, താങ്കളുടെ വിലമതിക്കാനാകാത്ത സേവനങ്ങള്‍ രാഷ്ട്രം സ്വീകരിക്കുകയും ചെയ്യട്ടെ എന്നതാണ് എന്‍റെ ആശംസകളും പ്രാര്‍ത്ഥനയും’ രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു.

ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു. പ്രധാനമന്ത്രി മോദിയെ ഹിന്ദിയിൽ അഭിസംബോധന ചെയ്ത കത്തിൽ ഉപരാഷ്ട്രപതി, പിറന്നാളാശംസകള്‍ നേരുന്നതായും ഈ അവസരത്തിൽ, രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കുന്നതിനുള്ള മോദിയുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നതായും ഉപരാഷ്ട്രപതി നല്‍കിയ കത്തില്‍ പറയുന്നു. വാസ്തവത്തിൽ, നിങ്ങളുടെ ചലനാത്മക നേതൃത്വത്തിൽ സർക്കാർ വ്യത്യസ്ത വെല്ലുവിളികൾ ഫലപ്രദമായി പരിഹരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണെന്നും അദ്ദേഹം പ്രശംസിച്ചു.

ഇന്ത്യയെ ശക്തവും, സുരക്ഷിതവും, സ്വാശ്രയമാക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സ്വന്തം ജീവിതത്തിലെ ഓരോ നിമിഷവും നീക്കി വച്ചിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കീഴില്‍ രാഷ്ട്രത്തെ സേവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്‍റെ ആരോഗ്യത്തിനും ദീര്‍ഘായുസ്സിനും വേണ്ടി രാജ്യത്തെ പൗരന്മാരോടൊപ്പം ഞാനും ആഗ്രഹിക്കുകയാണ്.’ അമിത് ഷാ ട്വീറ്റ് ചെയ്തു.

ദരിദ്രരേയും പാര്‍ശ്വവത്കരിക്കപ്പെട്ടവരേയും ശാക്തീകരിക്കുന്നതിന് പ്രധാനമന്ത്രി ഏറെ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും, അദ്ദേഹത്തിന്‍റെ നേതൃത്വത്തിന് കീഴില്‍ രാജ്യം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് കുറിച്ചു. ‘ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകള്‍ നേരുന്നു. അദ്ദേഹത്തിന്‍റെ മികച്ച നേതൃത്വത്തിനും, നിര്‍ണായക നടപടികളിലും ഇന്ത്യയ്ക്ക് വളരെയധികം പ്രയോജനം ലഭിച്ചിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുമായി അദ്ദേഹം ആത്മാര്‍ത്ഥമായാണ് പ്രയത്‌നിക്കുന്നത്. അദ്ദേഹത്തിന് നല്ല ആരോഗ്യവും ദീര്‍ഘായുസ്സുമുണ്ടാകാന്‍ പ്രാര്‍ത്ഥിക്കുന്നു.’ രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ജനപ്രിയനും ദാര്‍ശനികനുമായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എഴുപതാം പിറന്നാള്‍ ആശംസകള്‍ നേരുന്നു. എല്ലാ കാര്യങ്ങളിലും കൃത്യതയോടെ പ്രവര്‍ത്തിക്കുന്ന നേതാവായ അദ്ദേഹം സമഗ്രവും സുസ്ഥിരവുമായ വികസന നയങ്ങളിലൂടെ ഇന്ത്യക്കാരുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കി’ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനാശംസകൾ നേര്‍ന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലാണ് പ്രധാനമന്ത്രിക്കായി രാഹുലിന്‍റെ ഒറ്റവരി ആശംസ.’ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു’ എന്നാണ് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചത്. നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തിൽ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയും കേന്ദ്രമന്ത്രി പീയൂഷ് ഗോയലും ആശംസകൾ നേർന്നു. ജന സേവനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധത രാജ്യത്തിന്‍റെ മാനവികതയ്ക്കും സേവനത്തിനും വേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചുവെന്ന് ഓം ബിർള പറഞ്ഞു. പ്രധാനമന്ത്രിയുടെ ആരോഗ്യകരമായ ദീർഘായുസ്സിനായി ദൈവത്തോട് പ്രാർത്ഥിക്കുന്നതായും ബിർള ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകൾ അറിയിക്കുകയും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് കൊവിഡ് -19 പ്രതിസന്ധി ഘട്ടത്തിലെ ഇടപെടലുകള്‍ അദ്ദേഹത്തിന്‍റെ മുന്‍കരുതല്‍ വ്യക്തമാക്കുന്നതാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു. രാജ്യസേവനത്തിൽ പ്രതിജ്ഞാബദ്ധനും ആഗോള ശക്തിയെന്ന നിലയിൽ ഇന്ത്യയെ അഭിമാനത്തിന്‍റെ നെറുകയില്‍ എത്തിക്കുന്നതുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകൾ നേർന്നു. രാജ്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനും മുൻ‌ഗണന നൽകുന്നയാൾ, ഒരു 'കർമ്മയോഗി', രാഷ്ട്രനിർമ്മാണത്തിനായി അശ്രാന്തമായി പ്രവർത്തിക്കുന്നവൻ, മാതൃ ഇന്ത്യയുടെ യഥാർത്ഥ ദാസൻ - പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയുടെ ജന്മദിനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ, ഈ വരികളിലൂടെയാണ് ശിവരാജ് സിംഗ് ചൗഹാൻ പ്രധാനമന്ത്രിക്ക് ആശംസകള്‍ അറിയിച്ചത്. അന്ത്യോദയ മുതൽ 'രാഷ്ട്രോദയം' വരെയുള്ള ആശയം പൂർത്തീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിജി, നിങ്ങളുടെ ജന്മദിനത്തിന് അഭിനന്ദനങ്ങൾഎന്നായിരുന്നു ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി-ആദിത്യനാഥ് എഴുതിയത്. നരേന്ദ്ര മോദി നിങ്ങൾക്ക് ജന്മദിനാശംസ നേരുന്നു സർ. നിങ്ങളുടെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി ഞാൻ പ്രാർത്ഥിക്കുന്നു, എന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ എഴുതിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ തുടരാമെന്നറിയിച്ചു കൊണ്ടാണ് ആശംസ. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനത്തിന്‍റെ ശുഭാവസരത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നിനായി നമ്മളൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരാം.' അദ്ദേഹം ട്വീറ്റിൽ കുറിച്ചു.

2014-ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കിയിരിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാള്‍ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം. സെപ്റ്റംബര്‍ 20 വരെ നീളുന്ന ‘സേവനവാര’ പരിപാടികളാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്.

ABOUT THE AUTHOR

...view details