ന്യൂഡല്‍ഹി: പശ്ചമി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജനാധിപത്യത്തെ കൊല്ലുകയാണെന്ന് ബിജെപി വര്‍ക്കിങ്ങ് പ്രസിഡന്‍റ് ജെപി നദ്ദ. പൊലീസ് നടപടിക്കിടെ ബിജെപി എംപി അര്‍ജുന്‍ സിംഗിനെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പര്‍ഗനാസ് ജില്ലയിലെ നോര്‍ത്ത് 24ല്‍ ബിജെപി ഓഫീസ് തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. അര്‍ജുന്‍ സിംഗിന്‍റെ മകന്‍ പവന്‍ സിങ്ങിനെതിരേയും ആക്രമണമുണ്ടായതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പശ്ചിമ ബംഗാളില്‍ ജനാധിപത്യം കൊലചെയ്യപ്പെടുന്നു: ജെപി നദ്ദ
തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അക്രമം അഴിച്ചുവിടുന്നെന്നും വിമര്‍ശനം.
ജെപി നദ്ദ
അര്‍ജുന്‍ സിംഗിന് തലക്കാണ് പരിക്കേറ്റിരിക്കുന്നത്. റോഡ് തടഞ്ഞ ഒരുകൂട്ടം പ്രവര്‍ത്തകര്‍ എംപിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഭരക്‌പുര്‍ പൊലീസ് കമ്മീഷണര്‍ മനോജ് വര്‍മ്മക്കെതിരെയും എംപി ആരോപണം ഉന്നയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Sep 2, 2019, 5:37 AM IST